Fraudster | തിരുവനന്തപുരം കോര്‍പറേഷന്‍ കെട്ടിട നമ്പര്‍ തട്ടിപ്പ്; അനധികൃതമായി നമ്പര്‍ തരപെടുത്തിയയാളും കേസില്‍ പ്രതിയെന്ന് അന്വേഷണ സംഘം

 



തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പുക്കേസില്‍ അനധികൃതമായി കെട്ടിട നമ്പര്‍ തരപെടുത്തിയ അജയഘോഷിനേയും പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ട താല്‍കാലിക ജീവനക്കാര്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരായ സജിയും ഇന്ദുവുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് വന്‍ വിവാദമായതിന് പിന്നാലെയാണ് തിരുവന്തപുരം കോര്‍പറേഷനിലെ കെട്ടിട അനുമതികള്‍ പരിശോധിച്ചത്. ഫെബ്രുവരി മാസത്തില്‍ അനുവദിച്ച കെട്ടിട നമ്പറുകളാണ് വ്യാജമെന്ന് തെളിഞ്ഞത്. അജയഘോഷ് എന്ന വ്യക്തിയുടെ പേരിലുളള രണ്ട് കെട്ടിടങ്ങളുടെ നമ്പറാണ് വ്യാജമെന്ന് കണ്ടെത്തിയത്. 

ഇടനിലക്കാരന്റെ പിന്‍ബലത്തില്‍ അപേക്ഷ പോലും നല്‍കാതെ വേഗത്തില്‍ തന്നെ അനധികൃത കെട്ടിടത്തിന് നമ്പര്‍ തരപെടുത്തിയ അജയഘോഷാണ് ഗൂഢാലോചനയില്‍ പ്രധാനിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാളെ ചോദ്യം ചെയ്ത് ഇടനിലക്കാരനിലേക്കും തട്ടിപ്പില്‍ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥരിലേക്കും എത്താനാകുമെന്നാണ് പ്രതീക്ഷ. 

ഇന്ദു 27ഉം സജി 24ഉം വര്‍ഷമായി നഗരസഭയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. നഗരസഭയിലെ അനുഭവ പരിചയം കൈമുതലാക്കി ഇടനിലക്കാരില്‍ നിന്ന് പണം വാങ്ങി ഇരുവരും തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കാലാകാലങ്ങളായി ഇരുവരും നഗരസഭയില്‍ വിലസുന്നത്. തട്ടിപ്പ് നടത്തിയത് കൂടാതെ പാസ്‌വേഡ് കൈക്കലാക്കി ക്രമക്കേട് നടത്തിയതിന് ഐടി ആക്ട് നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  കൈക്കൂലിയുടെ പങ്ക് സ്ഥിരം ജീവനക്കാരിലാരെങ്കില്‍ കൈപ്പറ്റിയോ എന്നും അന്വേഷിക്കും.

Fraudster | തിരുവനന്തപുരം കോര്‍പറേഷന്‍ കെട്ടിട നമ്പര്‍ തട്ടിപ്പ്; അനധികൃതമായി നമ്പര്‍ തരപെടുത്തിയയാളും കേസില്‍ പ്രതിയെന്ന് അന്വേഷണ സംഘം


അതേസമയം, പ്ലാനും മറ്റ് അനുബന്ധരേഖകളും ഹാജരാക്കാതെ കെട്ടിപൊക്കിയ നേമം ശാന്തിവിള നളന്ദ ഗാര്‍ഡനില്‍ നിര്‍മിച്ച കടമുറി രണ്ട് മീറ്റര്‍ വീതിയില്‍ പൊളിച്ചുനീക്കാത്തതില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ നഗരസഭാ സെക്രടറിയെ വിളിച്ചുവരുത്തും. ഏപ്രില്‍ 12ന് എക്‌സിക്യുടീവ് എന്‍ജിനീയര്‍ കെട്ടിടം പൊളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും നടപടി വൈകുന്നതിനെതിരെയാണ് നടപടി. കാലതാമസമുണ്ടായതിന്റെ വിശദീകരണവും ഈമാസം 25ന് നല്‍കണം.

Keywords:  News,Kerala,State,Thiruvananthapuram,Case,Enquiry, Thiruvananthapuram Corporation, Building, Top-Headlines,Fraud, Building number fraud case; Investigation team said that the person who bought the number illegally is also a suspect


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia