ബുള്ളി ബായ്; ഓണ്‍ലൈന്‍ ലൈംഗിക, വംശീയ അതിക്രമങ്ങള്‍കെതിരെ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

 


തിരുവനന്തപുരം: (www.kvartha.com 11.01.2022) ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സമൂഹ്യപ്രവര്‍ത്തകരായ മുസ്ലിം സ്ത്രീകളുടെ ഫോടോകള്‍ പ്രചരിപ്പിച്ചുകൊണ്ട് ലൈംഗിക, വംശീയ ആക്രമണം നടത്തിയവര്‍കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു പരാതി നല്‍കി.

ബുള്ളി ബായ്; ഓണ്‍ലൈന്‍ ലൈംഗിക, വംശീയ അതിക്രമങ്ങള്‍കെതിരെ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ അപവാദ പ്രചരണങ്ങള്‍ക്ക് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ല. സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളില്‍ യഥാര്‍ഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും കേസ് നടപടികളില്‍ ആവശ്യമായ സമ്മര്‍ദം നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രെടറി ആഇശ റെന്ന, വിദ്യാര്‍ഥികളായ ലദീദ ഫര്‍സാന, നിദ പര്‍വീന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പരാതി നേരില്‍ കൈമാറിയത്.

നേരത്തെ വിഷയത്തിലെ പരാതി നേരില്‍ ബോധിപ്പിച്ചു കൊണ്ട് സംസ്ഥാന വനിതാ കമിഷനും കോഴിക്കോട് സിറ്റി പൊലീസ് കമിഷണര്‍ക്കും വിദ്യാര്‍ഥികള്‍ പരാതി സമര്‍പിച്ചിരുന്നു.

Keywords: Bully Bai; Students visits CM demanding immediate action against online immoral and racial violence, Thiruvananthapuram, News, Chief Minister, Students, Visit, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia