കോഴിക്കോട് സ്വകാര്യബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

 


കോഴിക്കോട്: (www.kvartha.com 03.10.2015) കോഴിക്കോട് പൊറ്റമ്മലില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടും.

ശനിയാഴ്ച രാവിലെ 7.15 മണിയോടെയാണ് അപകടം. കുറ്റിയാടി കോഴിക്കോട് റൂട്ടിലോടുന്ന
കോഴിക്കോട് സ്വകാര്യബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്
ശ്രീഗോകുലം ബസാണ് മറിഞ്ഞത്. ആദ്യ ട്രിപ്പുമായി മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പൊറ്റമ്മല്‍ ജംഗ്ഷനില്‍വച്ച് ബൈക്ക് യാത്രക്കാരന്‍ റോഡ് മുറിച്ചുകടന്നപ്പോള്‍ ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അപകടവിവരമറിഞ്ഞ നാട്ടുകാരാണ് ബസ്സിന്റെ മുമ്പിലെയും പിറകിലെയും ഗ്‌ളാസ് പൊളിച്ചു യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia