ബ­സ് ചാര്‍ജും വൈ­ദ്യു­തി ചാര്‍ജും ഉ­ടന്‍ കൂട്ടും: മ­ന്ത്രി ആ­ര്യാ­ടന്‍

 


ബ­സ് ചാര്‍ജും വൈ­ദ്യു­തി ചാര്‍ജും ഉ­ടന്‍ കൂട്ടും: മ­ന്ത്രി ആ­ര്യാ­ടന്‍

കാസര്‍­കോ­ട്: ബ­സ് ചാര്‍ജും വൈ­ദ്യു­തി ചാര്‍ജും ഉ­ടന്‍ കൂ­ട്ടു­മെ­ന്ന് വൈ­ദ്യു­തി-ഗ­താ­ഗ­ത വ­കു­പ്പ് മന്ത്രി ആ­ര്യാ­ടന്‍ മു­ഹമ്മ­ദ് പ­റഞ്ഞു. കാസര്‍­കോ­ട് ഗ­സ്­റ്റ് ഹൗ­സില്‍ മാ­ധ്യ­മ­ പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം. ഡീ­സ­ലി­ന് അ­ഞ്ച് രൂ­പ വി­ല വര്‍ദ്ധ­നവ്‌ ഉ­ണ്ടാ­യ­തോ­ടെ കെ.എ­സ്.ആര്‍.ടി.സി­ക്ക് പ്ര­തി­മാ­സം 60 കോ­ടി­രൂ­പം ന­ഷ്ട­മു­ണ്ടാ­യി­രു­ന്ന­ത് 68 കോ­ടി­രൂ­പ­യാ­യി­മാ­റി­യെ­ന്ന് മന്ത്രി പ­റ­ഞ്ഞു.

പ്ര­തി­വര്‍­ഷം 600 കോ­ടി­രൂ­പ­യാ­ണ് കെ.എ­സ്.ആര്‍.ടി.സി­ക്ക് ന­ഷ്ട­മു­ള്ളത്. ഡീ­സല്‍ വി­ല  വര്‍­ദ്ധ­ന­വി­നെ തു­ടര്‍­ന്ന് സ്വ­കാ­ര്യ ബ­സ് വ്യ­വ­സാ­യവും ന­ഷ്ട­ത്തി­ലാണ്. ന­ഷ്ടം സ­ഹി­ച്ച് വ്യ­വ­സാ­യം മു­ന്നോട്ടു­കൊണ്ടു­പോ­കാന്‍ ക­ഴി­യില്ല. കേ­ര­ള­ത്തി­ന്റെ ഇ­പ്പോഴ­ത്തെ സാ­ഹ­ച­ര്യ­ത്തില്‍ നി­ര­ക്കു­വര്‍­ദ്ധ­ന­വല്ലാ­തെ മ­റ്റ് പോം­വ­ഴി­ക­ളില്ല. റോ­ഡ് ടാ­ക്‌­സ് കു­റ­യ്­ക്കാന്‍ ബ­സ് ഉ­ട­മ­കള്‍ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടി­ല്ലെന്നും അതു­കൊ­ണ്ട് ത­ന്നെ ടാക്‌­സ് കു­റ­യ്­ക്കാന്‍ സര്‍­കാ­റി­ന് ക­ഴി­യി­ല്ലെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. കേ­ര­ള­ത്തി­ന്റെ വ­രു­മാ­ന­ത്തി­ന്റെ 85 ശ­ത­മാ­നവും ശ­മ്പളം, പെന്‍ഷന്‍, ക­ട­ത്തി­ന്റെ പ­ലി­ശ­ എ­ന്നിവ­യി­ലേക്ക് പോ­വു­ക­യാണ്. ഓരോ വര്‍­ഷവും കേര­ളം ക­ടം വാങ്ങി­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.

അ­തു­ കൊ­ണ്ടാണ് നി­കു­തി കു­റ­യ്­ക്കാന്‍ സര്‍­കാ­റി­ന് ക­ഴി­യാ­ത്ത­ത്. 'പു­ഴ ക­ട­ക്കാന്‍ തോ­ട് സ­മ്മ­തി­ക്കാ­ത്ത' സാ­ഹ­ച­ര്യ­മാ­ണ് കേ­ര­ള­ത്തി­ലു­ള്ളത്. ബ­സ് ചാര്‍­ജ്  വര്‍­ദ്ധ­ന­വ് സം­ബ­ന്ധി­ച്ച് ജ­സ്­റ്റി­സ് രാ­മ­ച­ന്ദ്രന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള ക­മ്മിറ്റി ഈ മാ­സം 24ന് യോ­ഗം ചേ­രും. ട്രാന്‍സ്‌­പോര്‍­ട്ട് ക­മ്മീ­ഷ­ണര്‍, ര­ണ്ട് റി­ട്ട. ജ­സ്­റ്റി­സു­മാര്‍, നാ­റ്റ്­പാ­ക് അം­ഗ­ങ്ങള്‍ എ­ന്നി­വ­ര­ട­ങ്ങു­ന്ന ക­മ്മി­റ്റി ഇ­ത് സം­ബ­ന്ധി­ച്ച കാ­ര്യ­ങ്ങള്‍ ചര്‍­ച ചെ­യ്­ത് 30 നു­ള്ളില്‍ സര്‍­ക്കാ­റി­ന് റി­പോര്‍ട്‌ സ­മര്‍­പി­ക്കും.

നിര­ക്ക് എ­ത്ര ശ­ത­മാ­നം വേ­ണ­മെ­ന്ന കാ­ര്യ­ത്തില്‍ അ­ടു­ത്ത­മാ­സം 10 നു­ള്ളില്‍ മ­ന്ത്രി­സ­ഭ ചര്‍­ച ചെ­യ്­ത് തീ­രു­മാ­നി­ക്കും. നി­ര­ക്കു  വര്‍­ദ്ധ­ന സം­ബ­ന്ധിച്ച് പ­ത്ര­ക്കാര്‍ അ­വ­രു­ടെ ക­ണ­ക്കു­കള്‍ നി­ര­ത്തു­ന്നുണ്ട്. അ­ത് ചി­ല­പ്പോള്‍ ശ­രി­യാ­കാ­റു­മുണ്ട്, ചി­ല­പ്പോള്‍ തെ­റ്റാ­റു­മുണ്ട്. ബ­സ് ഉ­ട­മ­ക­ളു­മാ­യി ന­ടത്തി­യ ചര്‍­ചയു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ അ­വര്‍ പ്ര­ഖ്യാ­പി­ച്ച ബ­സ് സമ­രം പിന്‍­വ­ലി­ച്ചി­ട്ടു­ണ്ട്.

300 യൂ­ണി­റ്റി­ന് മു­ക­ളില്‍ വൈ­ദ്യു­തി ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് നിര­ക്ക് വര്‍­ദ്ധ­ന ഏര്‍­പെ­ടു­ത്തു­മെന്ന്‌ മന്ത്രി വെ­ളി­പ്പെ­ടുത്തി. ക­ഴി­ഞ്ഞ­വര്‍­ഷം ഇ­തേ സ­മ­യം 3,700 ല­ധി­കം മില്ല്യന്‍ യൂ­ണി­റ്റ് വൈ­ദ്യു­തി ഉ­ത്­പാ­ദി­പ്പി­ക്കാ­നു­ള്ള വെ­ള്ള­മു­ണ്ടാ­യി­രുന്നു. ഇ­പ്പോള്‍ 1,600 മില്ല്യന്‍ യൂ­ണി­റ്റ് വൈ­ദ്യു­തി ഉ­ത്­പാ­ദി­പി­ക്കാ­നു­ള്ള വെ­ള്ളം മാ­ത്ര­മാ­ണു­ള്ള­ത്. 12 രൂ­പ­യ്­ക്കും 13 രൂ­പ­യ്ക്കും പു­റ­ത്തു­ നിന്ന് വൈ­ദ്യു­തി വാ­ങ്ങി­യാണ് 4.50 രൂ­പ നി­ര­ക്കില്‍­ വൈ­ദ്യു­തി ഉ­പ­ഭോ­ക്താ­ക്കള്‍ക്ക് നല്‍­കു­ന്ന­ത്.

ഇ­പ്പോള്‍ പു­റ­ത്തു­നിന്നും വൈ­ദ്യു­തി വാ­ങ്ങാന്‍ ബോര്‍­ഡി­ന്റെ പ­ക്കല്‍ പ­ണ­മില്ല. അതു­കൊ­ണ്ട് ത­ന്നെ മന്ത്രി­സ­ഭ ചര്‍­ച ചെ­യ്­ത് വൈ­ദ്യു­തി നിര­ക്ക് വര്‍­ദ്ധ­നവ് തീ­രു­മാ­നി­ക്കു­മെ­ന്ന് മന്ത്രി പ­റഞ്ഞു. കെ.എ­സ്.ഇ.ബി ക­മ്പ­നി­യാ­യി ഫ­ല­ത്തില്‍ നി­ല­വില്‍ വ­ന്നി­ട്ടുണ്ട്. സ്‌­പെ­ഷ്യല്‍ ഓ­ഫീ­സ­റാ­ണ് ഇ­പ്പോള്‍ ക­മ്പ­നി­യു­ടെ ചുമ­ത­ല വ­ഹി­ക്കു­ന്ന­ത്. 10 ശ­ത­മാ­നം വര്‍­ക്ക് മാ­ത്ര­മാ­ണ് ക­മ്പ­നി­യാ­ക്കു­ന്ന കാ­ര്യ­ത്തില്‍ ഇ­നി ബാ­ക്കി­യു­ള്ള­ത്.

ചീ­മേ­നി­യില്‍ 1,200 മെ­ഗാ­വാ­ട്ട് വൈ­ദ്യു­തി ഉ­ത്­പാ­ദി­പ്പി­ക്കുന്ന വൈ­ദ്യു­തി നില­യം സ്ഥാ­പി­ക്കു­മെ­ന്ന് മന്ത്രി പ­റഞ്ഞു. നേര­ത്തെ ചീ­മേ­നി­യില്‍ താ­പ­നില­യം സ്ഥാ­പി­ക്കാ­നാ­ണ് തീ­രു­മാ­നി­ച്ചി­രു­ന്നത്. ജ­ന­ങ്ങള്‍ എ­തിര്‍­ത്ത­പ്പോ­ഴാ­ണ് ഇ­തു മാ­റ്റി എല്‍.എന്‍.ജി വൈ­ദ്യു­തി നില­യം നിര്‍­മി­ക്കാന്‍ തീ­രു­മാ­നി­ച്ചി­രി­ക്കു­ന്നത്. ഗെ­യി­ലി­ന്റെ പൈ­പ്പ് വ­ലി­ക്കുന്ന ജോ­ലി പൂര്‍­ത്തി­യാ­യാ­ലു­ടന്‍ വൈ­ദ്യു­തി നി­ല­യ­ത്തി­ന്റെ കാ­ര്യ­ത്തില്‍ തീ­രു­മാ­ന­മു­ണ്ടാ­കും.

ഡി.സി.സി പ്ര­സിഡന്റ് കെ. വെ­ളു­ത്ത­മ്പു, പി.എ. അ­ഷ്‌­റ­ഫലി, അഡ്വ. സി.കെ. ശ്രീ­ധ­രന്‍ എ­ന്നി­വരും മ­ന്ത്രി­യോ­ടൊ­പ്പ­മു­ണ്ടാ­യ­രുന്നു.

Keywords:  Aryadan Muhammad, Minister, Electricity, kasaragod, Guest-house, Press-Club, Bus Charge Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia