ബസില്‍ പീഡന ശ്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

 


തൃപ്പൂണിത്തുറ: (www.kvartha.com 26.01.2015) ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ ഡിപ്പോയിലെ കൊന്താന്‍(30) ആണ് അറസ്റ്റിലായത് മൂവാറ്റുപുഴയില്‍ നിന്നും വൈറ്റിലയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് പീഡന ശ്രമം ഉണ്ടായത്.

ഞായറാഴ്ച രാത്രി ഏഴുമണിയോടു കൂടിയാണ് സംഭവം. രാത്രിയായതിനാല്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. യുവതി ബസില്‍ കയറിയതു മുതല്‍ കണ്ടക്ടര്‍  അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.
ബസില്‍ പീഡന ശ്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
ഇതേതുടര്‍ന്ന് യുവതി കണ്ടക്ടര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.  എന്നാല്‍ കണ്ടക്ടര്‍ വീണ്ടും
യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്നു യുവതി മൊബൈല്‍ ഫോണിലൂടെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പാലസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് സംഘമെത്തി രാത്രി എട്ടുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പെരിയയിലെ വാഹനാപകടം; പരിക്കേറ്റ രണ്ടര വയസുകാരനും മരിച്ചു
Keywords:  Bus conductor arrested for Molestation case, Passenger, Woman., Complaint, Warning, Mobil Phone, Police, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia