Bus Employees Clash | 'കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്'

 


കോഴിക്കോട്: (www.kvartha.com) കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. സിറ്റി ബസ് തൊട്ട് പുറകിലുള്ള ബസ് സ്റ്റോപില്‍ അധികസമയം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബസ് സ്റ്റോപില്‍ അധികസമയം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മുന്നിലുള്ള ബസ് ജീവനക്കാരന്‍ ഡ്രൈവറുടെ മുഖത്ത് അടിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
 
Bus Employees Clash | 'കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്'

യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഒടുവില്‍ യാത്രക്കാര്‍ തന്നെ ഇടപെട്ട് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചു. പത്ത് മിനിട്ടോളം സ്ഥലത്ത് സംഘര്‍ഷം നീണ്ടുനിന്നു.

Keywords: Bus Employees Clash in Kozhikode City, Kozhikode, News, Clash, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia