വാദി പ്രതിയായി: അധികൃതരുടെ തെറ്റിദ്ധാരണ മൂലം ബസ് ജീവനക്കാർക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത് 2 മണിക്കൂർ
Apr 29, 2021, 17:00 IST
തേവലക്കര: (www.kvartha.com 29.04.2021) ആശുപത്രി അധികൃതരുടെ തെറ്റിദ്ധാരണ മൂലം ബസ് ജീവനക്കാർക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത് രണ്ട് മണിക്കൂർ. ഓടോറിക്ഷയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട ആറ് പേരെ ആശുപത്രിയിലെത്തിച്ചത് സെർവീസ് കഴിഞ്ഞ് അരിനല്ലൂരിലേക്ക് മടങ്ങുകയായിരുന്ന ബസിലെ ജീവനക്കാർ. എന്നാൽ ഇവരുടെ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന ധാരണയായിരുന്നു ആശുപത്രി ജീവനക്കാർക്ക്. ഒടുവിൽ പൊലീസ് ഇടപെട്ടതോടെയാണ് സത്യാവസ്ഥ മനസിലായി ഇവർക്ക് തിരികെ പോകാനായത്.
തിങ്കളാഴ്ച രാത്രി 7നു ചവറ–അടൂർ റൂടിൽ തേവലക്കര അരിനല്ലൂർ കുമ്പഴ ജംക്ഷനു സമീപം ഉണ്ടായ അപകടത്തിൽപെട്ട 6 പേരെയാണ് സെർവീസ് കഴിഞ്ഞ മടങ്ങിയ ‘ശ്രീഭദ്ര’ ബസിലെ ജീവനക്കാർ ശാസ്താംകോട്ടയിലെ ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച രാത്രി 7നു ചവറ–അടൂർ റൂടിൽ തേവലക്കര അരിനല്ലൂർ കുമ്പഴ ജംക്ഷനു സമീപം ഉണ്ടായ അപകടത്തിൽപെട്ട 6 പേരെയാണ് സെർവീസ് കഴിഞ്ഞ മടങ്ങിയ ‘ശ്രീഭദ്ര’ ബസിലെ ജീവനക്കാർ ശാസ്താംകോട്ടയിലെ ആശുപത്രിയിലെത്തിച്ചത്.
സ്ഥിരം അപകട മേഖലയായ ഇവിടെ ഓടോറിക്ഷയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നര വയസുകാരൻ ഉൾപെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറാകാതിരുന്ന സാഹചര്യത്തിലാണ് ബസ് ഉടമയുടെ മകൻ മോനീഷ്, ജീവനക്കാരായ കോയിവിള പാവുമ്പ സ്വദേശികളായ ഗോകുൽ, അച്ചു എന്നിവർ രക്ഷകരായത്.
എന്നാൽ ആശുപത്രിയിലെത്തിച്ചു പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇവർ മടങ്ങാനൊരുങ്ങിയെങ്കിലും ആശുപത്രി അധികൃതർ തടയുകയായിരുന്നു. തുടർന്ന് തെക്കുംഭാഗം പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് എത്തിയാണ് ഇവരെ മടക്കി അയച്ചത്.
Keywords: News, Accident, Bike, Auto & Vehicles, Bus, Kerala, State, Top-Headlines, Kollam, Bus staff stay in the hospital for 2 hours due to misunderstanding.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.