തിരുവനന്തപുരം: ഡീസല്‍ വില അഞ്ചുരൂപ കൂട്ടിയതോടെ ആനുപാതികമായി ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നീക്കം. ഡീസല്‍ വിലയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും സര്‍ക്കാരിനോട് ആവശ്യപ്പെടും. ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദിന്റെ പ്രതികരണവും ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമെന്നു ആര്യാടന് മുഹമ്മദ് പറഞ്ഞു.
ഡീസലിനു ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിച്ചതിലൂടെ പ്രതിമാസം ഏഴു കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. പ്രതിദിനം നാലു ലക്ഷം ലിറ്റര്‍ ഡീസലാണു സര്‍വീസ് നടത്താന്‍ കോര്‍പ്പറേഷനു വേണ്ടി വരുന്നത്. ഡീസല്‍ വിലവര്‍ധന ഭാഗികമായെങ്കിലും കുറച്ചില്ലെങ്കില്‍ നിരക്കു കൂട്ടാതെ നിര്‍വാഹമില്ലെന്നു കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. ഡീസല്‍ വിലവര്‍ധന മൂലം കോര്‍പ്പറേഷനുണ്ടായ പ്രതിസന്ധി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും.
ഈ മാസം അവസാനത്തോടെ ബസ്ചാര്‍ജ് വര്ധനയാവശ്യപ്പെട്ടു സമര രംഗത്തേക്കിറങ്ങാനാണു സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. ബുധനാഴ്ച സര്‍ക്കാരിന് ഇക്കാര്യംചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കും. തൃശൂരില്‍ തിങ്കളാഴ്ച ചേരുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിയോഗമാണ് അന്തിമതീരുമാനമെടുക്കുക.ചരക്ക് ലോറികള്‍ തിങ്കളാഴ്ച മുതല്‍ വാടക വര്‍ദ്ധന ആവശ്യപ്പെട്ട് പണിമുടക്കുകയാണ്.
SUMMARY: Bus unions demand immediate bus fare hike
key words: Diesel price hike, LPG gas cylinders, fuel price hike

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.