അതിസുരക്ഷയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍; കാവലിന് കേന്ദ്ര സേന

 


തിരുവനന്തപുരം: (www.kvartha.com 22/10/2019)  വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തോടു ചേര്‍ന്നുള്ള അതിസുരക്ഷാ മുറികളില്‍ ഭദ്രം. കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷയിലാണ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

അതിസുരക്ഷയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍; കാവലിന് കേന്ദ്ര സേന

പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം. വോട്ടെടുപ്പ് നടന്ന 168 ബൂത്തുകളില്‍ നിന്നുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും പോലീസ് അകമ്പടിയോടെ തിങ്കളാഴ്ച രാത്രിയോടെ ഇവിടേയ്ക്ക് എത്തിച്ചു സ്ട്രോംഗ് റൂമുകളിലേക്കു മാറ്റി. വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച ഒബ്സര്‍വറുടേയും സാന്നിധ്യത്തില്‍ ഇവ സ്ട്രോംഗ് റൂമില്‍ വെച്ചു പൂട്ടി സീല്‍ ചെയ്തു.

ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക നിരയായാണ് സ്ട്രോംഗ് റൂമുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ സ്ട്രോംഗ് റൂമുകള്‍ തുറക്കും. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് റൂമുകള്‍ തുറക്കുന്നത്. തുടര്‍ന്ന് കൗണ്ടിംഗ് കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുള്ള ടേബിളുകളിലേക്ക് ബൂത്ത് അടിസ്ഥാനത്തില്‍ തന്നെ യന്ത്രങ്ങള്‍ മാറ്റും.

Keywords:  Kerala, Thiruvananthapuram, News, By-election, Election, Police, Electronic voting machine, Strong room, Bye election: Counting on Thursday 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia