'ജനാധിപത്യ സൗന്ദര്യശാസ്ത്രം' ചര്‍ചയും സി-ഡിറ്റ് ന്യൂസ്‌ലെറ്റര്‍ പ്രകാശനവും
Sep 18, 2012, 15:15 IST
തിരുവനന്തപുരം: രാഷ്ട്രനിര്‍മാണത്തില്‍ മാത്രമല്ല പ്രകൃതിയിലെല്ലായിടത്തും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ജനാധിപത്യ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും, ഒരുതൊടിയിലെ പുല്ക്കൊടിക്കും വന്മരത്തിനും അവ നില്‍ക്കുന്നിടത്തുള്ള അസ്തിത്വം ഇതാണ് സൂചിപ്പിക്കുന്നതെന്നും പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ടി.പി. രാജീവന് അഭിപ്രായപ്പെട്ടു.
'ജനാധിപത്യ സൗന്ദര്യശാസ്ത്രം' എന്ന വിഷയത്തെ അധികരിച്ച് സി-ഡിറ്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതൊന്നിന്റെയും വളര്‍ച മുന്‍കൂട്ടി നിര്ണയിക്കാവുന്നതുപോലെയല്ല ജനാധിപത്യത്തിന്റെ വളര്‍ച. കാലാനുസാരിയായ വ്യതിയാനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അതിര്‍വരമ്പുകളില്ലാതെ സൗന്ദര്യശാസ്ത്രപരമായ വളര്‍ചയാണ് ജനാധിപത്യത്തിനുള്ളത്.
സി-ഡിറ്റ് ന്യൂസ്‌ലെറ്റര്‍ ''ഇമേജസി''ന്റെ പുതിയ ലക്കത്തിന്റെ ആദ്യപ്രതി ടി.പി. രാജീവന് ഡയറക്ടര്‍ ഡോ. ബാബു ഗോപാലകൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു. കോഴ്‌സ് ഡയറക്ടര്‍ പ്രൊഫ. വി.എസ്. ശശിഭൂഷണന്‍ നായര്‍ സ്വാഗതവും സി-ഡിറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ജി.ജയന് കൃതജ്ഞതയും പറഞ്ഞു. പ്രഭാഷണത്തെ തുടര്‍ന്ന് വിഷയാവതരണത്തെ അധികരിച്ച് സംവാദവും നടന്നു.

Keywords: Kerala, Thiruvananthapuram, C-DIT, T.P Rajeevan, Babu Gopalakrishnan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.