C H Nagaraju | 'ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പിച്ച് ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആള്‍; ഇതിനു വേണ്ടി എന്തു കഥയുമുണ്ടാക്കി ലക്ഷ്യത്തിലേക്ക് എത്തും': മുഹമ്മദ് ശാഫിയെ കുറിച്ച് എറണാകുളം സിറ്റി കമിഷണര്‍ സി എച് നാഗരാജു

 


കൊച്ചി: (www.kvartha.com) ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നല്‍കിയെന്ന കേസിലെ ഒന്നാം പ്രതി മുഹമ്മദ് ശാഫിയെ കുറിച്ച് വിവരിച്ച് എറണാകുളം സിറ്റി കമിഷണര്‍ സി എച് നാഗരാജു. ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പിച്ചു ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളാണെന്നും ഇതിനു വേണ്ടി എന്തു കഥയുമുണ്ടാക്കി ഇയാള്‍ ലക്ഷ്യത്തിലേക്ക് എത്തുമെന്നും കമിഷണര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് കമിഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

C H Nagaraju | 'ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പിച്ച് ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആള്‍; ഇതിനു വേണ്ടി എന്തു കഥയുമുണ്ടാക്കി ലക്ഷ്യത്തിലേക്ക് എത്തും': മുഹമ്മദ് ശാഫിയെ കുറിച്ച് എറണാകുളം സിറ്റി കമിഷണര്‍ സി എച് നാഗരാജു

കമിഷണറുടെ വാക്കുകള്‍:

കൊലയുടെ മുഖ്യസൂത്രധാരന്‍ ശാഫിയാണ്. അടുത്തുള്ളവരുമായി ബന്ധമില്ലെങ്കിലും ആവശ്യമുള്ളവരെ കണ്ടെത്തി ബന്ധം നിലനിര്‍ത്തുന്നതായിരുന്നു ഇയാളുടെ പതിവ്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മുഹമ്മദ് ശാഫി ഫേസ്ബുകില്‍ ശ്രീദേവി എന്ന പേരില്‍ അകൗണ്ട് ഉണ്ടാക്കി പൂക്കള്‍ മാത്രം പോസ്റ്റ് ചെയ്ത് ഇലന്തൂര്‍ സ്വദേശിയായ ഭഗവല്‍ സിങ്ങിനെ വലയിലാക്കുകയായിരുന്നു. 2018 മുതല്‍ ഇരുവരും തമ്മില്‍ ഫേസ്ബുകിലൂടെ ബന്ധമുണ്ടായിരുന്നു. ഫേസ്ബുകിലൂടെയുള്ള ഇയാളുടെ ബന്ധങ്ങള്‍ പരിശോധിച്ചു വരികയാണ്.

 
C H Nagaraju | 'ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പിച്ച് ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആള്‍; ഇതിനു വേണ്ടി എന്തു കഥയുമുണ്ടാക്കി ലക്ഷ്യത്തിലേക്ക് എത്തും': മുഹമ്മദ് ശാഫിയെ കുറിച്ച് എറണാകുളം സിറ്റി കമിഷണര്‍ സി എച് നാഗരാജു


ഭഗവല്‍ സിങ്ങിനെ വലയിലാക്കിയ മുഹമ്മദ് ശാഫി ആ കുടുംബത്തെ മൊത്തം പെടുത്തുകയായിരുന്നു എന്നാണു അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പൂജയുടെ പേരില്‍ മുതലെടുപ്പു നടത്തി ഒരു വര്‍ഷം കൊണ്ടാണു നരബലി വേണമെന്ന കാര്യം കുടുംബത്തെ ബോധ്യപ്പെടുത്തിയത്. മനുഷ്യ മാംസം ഇവര്‍ കഴിച്ചു എന്നു വിവരം ഉണ്ടെങ്കിലും അതിനു തെളിവു ലഭിച്ചിട്ടില്ല. കാലടി സംഭവത്തിലാണ് ഇവര്‍ മനുഷ്യ മാംസം കഴിച്ചതായി വിവരം ഉള്ളത്. ഇക്കാര്യത്തിലും വ്യക്തമായ അന്വേഷണം വേണം.

മുഹമ്മദ് ശാഫിക്കെതിരെ ചെറുതും വലിയതുമായ പത്തു കേസുകളാണ് രെജിസ്റ്റര്‍ ചെയ്തത്. 16-ാം വയസില്‍ വീടു വിട്ടിറങ്ങിയ ഇയാള്‍ ചെയ്യാത്ത ജോലിയും ജീവിക്കാത്ത ജില്ലയുമില്ല. പ്രതികള്‍ക്കു യാതൊരു കുറ്റബോധവും ഇല്ല എന്നതിന് ഉദാഹരണമാണ് വീണ്ടും നടത്തിയ കൊലപാതകം. ഇവര്‍ കുറ്റം ഏറ്റുപറഞ്ഞെങ്കിലും കുറ്റബോധം ഉണ്ടെന്നു തോന്നുന്നില്ല. ഇക്കാര്യം കോടതിയാണ് കണ്ടെത്തേണ്ടത്.

ഹോടെല്‍ നടത്തിപ്പ്, ലോറി ഓട്ടം, വണ്ടി നന്നാക്കല്‍, ഡ്രൈവ് ചെയ്യല്‍ ഇങ്ങനെ പല പരിപാടികള്‍ പല സ്ഥലങ്ങളില്‍ താമസിച്ചു ചെയ്യുന്നുണ്ട്. ഇപ്പോള്‍ എറണാകുളം ഗാന്ധിനഗറില്‍ താമസിക്കുമ്പോഴാണ് കടവന്ത്രയില്‍ രെജിസ്റ്റര്‍ ചെയ്ത കേസ് ഉണ്ടായിരിക്കുന്നത്. മൂന്നാം പ്രതി ലൈലയ്ക്ക് വിഷാദ രോഗം ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പരിശോധനാ രേഖകള്‍ എടുക്കുകയും പരിശോധന നടത്തുകയും വേണം.

കടവന്ത്രയില്‍നിന്നു പത്മം എന്ന സ്ത്രീയെ കാണാതായ കേസ് രെജിസ്റ്റര്‍ ചെയ്തതു ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇതു കൊലപാതകമാണ്, അവര്‍ എവിടെയും പോയതല്ല എന്ന മനസിലുണ്ടായ തോന്നലാണ് കേസിന്റെ അന്വേഷണത്തിനു നിര്‍ദേശം നല്‍കാന്‍ കാരണമായതെന്ന് ഡിസിപി എസ് ശശിധരനും പറഞ്ഞു. ഇത്തരത്തിലുള്ള തന്റെ തോന്നലുകള്‍ പലപ്പോഴും ശരിയാകുന്നതാണു പതിവ്.

അന്വേഷണത്തിനു തീരുമാനിച്ചതോടെ അരിച്ചുപെറുക്കി അന്വേഷണം നടത്തുകയായിരുന്നു. കൊച്ചിയില്‍നിന്ന് ഇവര്‍ ഒരു വാഹനത്തില്‍ കയറുന്നതിന്റെ തെളിച്ചമില്ലാത്ത ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നും അദ്ദേഹം പറഞ്ഞു.

Keywords: C H Nagaraju on Elanthoor human sacrifice main accused Muhammed Shafi, Kochi, News, Police, Press meet, Criticism, Murder case, Accused, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia