ഐടി പാര്‍കുകളില്‍ പബും ബാറും; മദ്യശാലകളുടെ എണ്ണം കൂട്ടാനും തീരുമാനം, പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

 


തിരുവനന്തപുരം: (www.kvartha.com 30.03.2022) പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കി മന്ത്രിസഭ. മദ്യശാലകളുടെ എണ്ണം കൂട്ടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഐടി പാര്‍കുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മദ്യം ലഭിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഐടി പാര്‍കുകള്‍ക്കുള്ളിലെ റെസ്റ്ററന്റുകളിലാകും മദ്യം വിതരണം ചെയ്യുക. ബാര്‍ റസ്റ്ററന്റുകളാണ് ആലോചിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടെ പ്രവേശനം ഉണ്ടാകില്ല.
ഐടി പാര്‍കുകളില്‍ പബും ബാറും; മദ്യശാലകളുടെ എണ്ണം കൂട്ടാനും തീരുമാനം, പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

കാര്‍ഷിക ഉല്‍പന്നങ്ങളില്‍നിന്ന് മദ്യം ഉല്‍പാദിപ്പിക്കും. വീര്യം കുറഞ്ഞ മദ്യമാകും ഇവയില്‍ നിന്ന് ഉല്‍പാദിപ്പിക്കുക. അതേസമയം 2016ല്‍ പൂട്ടിയ 72 ഔട്‌ലെറ്റുകളടക്കം പുതുതായി തുറക്കും. ടൂറിസം മേഖലകളില്‍ കൂടുതല്‍ ഔട്‌ലറ്റുകള്‍ ഒരുക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. തിരക്കുള്ള ഔട്‌ലറ്റുകള്‍ സ്ഥലസൗകര്യമുള്ള ഇടങ്ങളിലേക്ക് മാറ്റും.

പാര്‍കിങ് സൗകര്യവും ആളുകള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാനുള്ള സൗകര്യവും ഒരുക്കും. പ്രീമിയം കൗണ്ടറുകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. അതേസമയം, ഡ്രൈ ഡേ തുടരാന്‍ യോഗം തീരുമാനിച്ചു. ലോകയുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

Keywords:  Thiruvananthapuram, News, Kerala, Liquor, Trending, Ministers, Cabinet, Liquor policy, Cabinet approves new liquor policy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia