Cabinet | നിര്‍മിതി കേന്ദ്രത്തിലെ 99 ജീവനക്കാര്‍ക്ക് മൂന്നാം ശമ്പള പരിഷ്കരണം അനുവദിച്ച നടപടിക്ക് മന്ത്രിസഭായോഗത്തിൽ അംഗീകാരം
കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ കൊല്ലം റീജിയണല്‍ ഓഫീസില്‍ ഒരു റീജിയണല്‍ ഓഫീസറുടെ റഗുലര്‍ തസ്തിക സൃഷ്ടിക്കാൻ തീരുമാനമായി
തിരുവനന്തപുരം: (KVARTHA) കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ കൊല്ലം റീജിയണല്‍ ഓഫീസില്‍ ഒരു റീജിയണല്‍ ഓഫീസറുടെ റഗുലര്‍ തസ്തിക സൃഷ്ടിക്കാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിലെ 99 സ്ഥിര ജീവനക്കാര്‍ക്ക് മൂന്നാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടിയും സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 11 -ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടിയും സാധൂകരിച്ചു.
അതേസമയം മന്ത്രി വീണ ജോർജിന്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കുവൈറ്റിലെ മംഗഫിൽ ഉണ്ടായ ദുരന്തത്തിൽ ജീവന്‍ നഷ്ടമായവരില്‍ പകുതിയും കേരളീയരായിരുന്നുവെന്നും അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ കുവൈറ്റിലേക്ക് അയക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.