കേബിള്‍ ഓപ്പറേറ്റര്‍മാരെ കെ.എസ്.ഇ.ബി തുരത്തുന്നത് റിലയന്‍സിന് വേണ്ടി
Feb 7, 2015, 12:00 IST
തിരുവനന്തപുരം: (www.kvartha.com 07/02/2015) റിലയന്‍സിന് വേണ്ടിയാണ് വൈദ്യുതി പോസ്റ്റുകളില്‍ നിന്നും കേബിളുകള്‍ മാറ്റണമെന്ന കെ.എസ്.ഇ.ബിയുടെ നിര്‍ദേശമെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ .
വര്‍ഷംതോറും അതാത് കാലത്തെ നിരക്ക് നല്‍കി പോസ്റ്റുകള്‍ ഉപയോഗിക്കുന്ന ചെറുകിട കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരോട് അഞ്ച് വര്‍ഷത്തെ മുന്‍കാല വാടക അടക്കം അടച്ച് പോസ്റ്റുകള്‍ നിയമാനുസൃതം ആക്കണമെന്നാണ് ബോര്‍ഡ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
അല്ലാത്തപക്ഷം 28നകം കേബിളുകള്‍ സ്വയം അഴിച്ച് മാറ്റിയില്ലെങ്കില്‍ ബോര്‍ഡ് നേരിട്ട് കേബിളുകള്‍ നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. സ്വയം തൊഴില്‍ സംരംഭകരായ ചെറുകിട കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരെ ഒഴിവാക്കി ഈ രംഗത്ത് റിലയന്‍സിന് കുത്തകവത്ക്കരണം നടത്തുന്നതിന് അധികൃതര്‍ വഴിയൊരുക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
Keywords: Cable T V, Reliance, Electricity post, Cable T V Operates, Association.
Keywords: Cable T V, Reliance, Electricity post, Cable T V Operates, Association.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.