ഡി ജി പി ബെഹ് റ പ്രതിക്കൂട്ടില്‍ ; സി എ ജി റിപ്പോര്‍ട്ട് പുറത്ത്; സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ല; ഇവയ്ക്ക് പകരം വെച്ചത് വ്യാജ വെടിയുണ്ടകള്‍; പണം വകമാറ്റി, കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേട്
Feb 12, 2020, 15:07 IST
തിരുവനന്തപുരം: (www.kvartha.com 12.02.2020) ഡി ജി പി ലോക് നാഥ് ബെഹ് റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി എ ജി റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്നും കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചെന്നുമാണ് നിയമസഭയില്‍ സമര്‍പ്പിച്ച സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
12,601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം എസ് എ പിയില്‍ നിന്നാണ് 25 റൈഫിളുകള്‍ കാണാതായത്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകള്‍ കുറവാണ്. തൃശൂരില്‍ വെടിയുണ്ട സുക്ഷിച്ചിരുന്ന പെട്ടിയില്‍ കൃത്യമം കാണിച്ചതായും കണ്ടെത്തി. പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി.
പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നുമുള്ള ഗുരുതരമായ പരാമര്‍ശങ്ങളാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി.

മിത്ഷുബിഷി പജേറോ സ്പോർട് വാഹനത്തിന്റെ വിതരണക്കാരിൽ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോർമ ഇൻവോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുൻകൂർ അനുമതി വാങ്ങിയില്ല. തുറന്ന ദർഘാസ് വഴി പോലും കാർ വാങ്ങാൻ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദർഘാസ് നടത്താതിരിക്കാൻ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകൾ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാറിന്റെ വിതരണക്കാർക്ക് മുൻകൂറായി 33 ലക്ഷം നൽകി. 15 ശതമാനം ആഡംബര കാറുകൾ വാങ്ങി. 2017ലെ ടെക്നിക്കൽ കമ്മിറ്റി യോഗത്തിന് മുൻപ് കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും സിഎജി വിമർശിച്ചു.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. വെടിക്കോപ്പുകള്‍ നഷ്ട്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും സി എ ജി പറയുന്നു.
റവന്യു വകുപ്പിനും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിനുള്ള തുകയില്‍ 2.81കോടി രൂപയാണ് വകമാറ്റിയത്. എസ് പിമാര്‍ക്കും എ ഡി ജി പിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കാനാണ് പണം വകമാറ്റിയത്. ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന വിമർശനവും സിഎജി റിപ്പോർട്ടിലുണ്ട്. 2013 മുതൽ 2018 വരെയുള്ള 9285 കേസുകളിൽ തീർപ്പായില്ല .
പോക്സോ കേസുകളും ഇതിൽ ഉൾപ്പെടും . മിച്ച ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമർശനം. അഞ്ച് ജില്ലകളിൽ 1588 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നുവെന്നാണ് കണ്ടെത്തൽ. സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
Keywords: CAG report against Kerala Police chief Loknath Behra, Thiruvananthapuram, News, Police, Criticism, Report, Corruption, Allegation, Probe, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.