Calf Pain | മസില്‍ വേദന കാരണം രാത്രി ഉറക്കം നഷ്ടപ്പെട്ടോ, പരിഹാരം ഇതാ

 


കൊച്ചി: (KVARTHA) പലരുടേയും ഒരു പ്രധാന പ്രശ്‌നമാണ് കാലില്‍ മസില്‍ കയറുന്നത്. മസില്‍ കയറുന്നത് വേണമെങ്കില്‍ ഒരു ആരോഗ്യ പ്രശ്നമായി എടുക്കാം. ഒരുതരം വേദനയാണ് മസില്‍ കയറിയാല്‍ ഉണ്ടാകുന്നത്. ചിലര്‍ക്ക് ഉറക്കത്തിലായിരിക്കും മസില്‍ കയറുന്നത്. ഇതോടെ പെട്ടെന്ന് എഴുന്നേറ്റ് അലറി വിളിക്കുകയും എന്തോ ഗുരുതരമായ അപകടം സംഭവിച്ചു എന്ന് മറ്റുള്ളവര്‍ക്ക് തോന്നാന്‍ ഇടയാകുകയും ചെയ്യുന്നു. ചിലര്‍ക്ക് ഇത് തുടര്‍ചയായി സംഭവിക്കാറുണ്ട്.

Calf Pain | മസില്‍ വേദന കാരണം രാത്രി ഉറക്കം നഷ്ടപ്പെട്ടോ, പരിഹാരം ഇതാ

മസില്‍ വേദന കാരണം രാത്രി ശരിക്കും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥപോലും ഉണ്ടാകാറുണ്ട്. എന്നാല്‍ വിഷമിക്കേണ്ട. ഇതിന് ചില പരിഹാരങ്ങളുണ്ട്. കാലില്‍ മസില്‍ കയറുമ്പോള്‍ കാല് വേഗത്തില്‍ ചലിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഒരു മാര്‍ഗമെന്ന് വിദഗ്ധര്‍ പറയുന്നു. തനിയെ കാല്‍ ചലിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൈകള്‍ കൊണ്ടും കാലുകള്‍ ചലിപ്പിക്കാം. വേദന കുറയുന്നതു വരെ തുടര്‍ചയായി ഇങ്ങനെ ചെയ്താല്‍ ഫലം കിട്ടും.

എണ്ണയിട്ടു മസാജ് ചെയ്യുന്നതും ഗുണം ചെയ്യും. വിരല്‍ത്തുമ്പില്‍ എണ്ണയെടുത്ത് മെല്ലെ മസാജ് ചെയ്താല്‍ മതി. പിന്നീട് കാലുകള്‍ പതുക്കെ ചലിപ്പിച്ചു കൊണ്ടിരുന്നാല്‍ ഫലം ചെയ്യും. കിടക്കുന്ന രീതിയും മസില്‍ കയറാന്‍ കാരണമാകാറുണ്ട്. ശരിയായ രീതിയില്‍ കിടക്കാതിരുന്നാലും മസില്‍ വേദന അനുഭവപ്പെടാന്‍ ഇടയുണ്ട്. ഉറങ്ങുമ്പോള്‍, കാലിന് ഒരു തലയിണ വച്ചുകൊടുക്കുന്നത് ഗുണം ചെയ്യും.

അതുപോലെ തന്നെ രാത്രിയില്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതിന് പകരം അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് രക്തപ്രവാഹത്തിന് തടസമുണ്ടാക്കുന്നില്ല. അതുകൊണ്ടുതന്നെ മസില്‍ കയറുന്നതും കുറയും. ഉറങ്ങാനായി കിടക്കുമ്പോള്‍ അല്‍പനേരമെങ്കിലും കാലുകള്‍ കട്ടിലില്‍ നിന്ന് താഴേയ്ക്കായി തൂക്കിവെക്കാന്‍ ശ്രമിക്കുക. പിന്നീട് സാധാരണ രീതിയില്‍ കിടക്കാം. മസില്‍ വേദന കുറയ്ക്കാന്‍ ഇതും നല്ലൊരു വഴിയാണ്.

ശരീരത്തിലെ ജലാംശം കുറയുന്നതും മസില്‍ കയറാന്‍ ഒരുപരിധി വരെ കാരണമാകുന്നു. ധാരാളം വെള്ളം കുടിക്കുന്നതുവഴി രക്തപ്രവാഹം ശരിയായി നടക്കും. കാപ്പി, മദ്യം, കോള തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാം. കാരണം ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കും. കാലിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.

Keywords:   Calf pain: Causes, Treatment, Kochi, News, Calf Pain, Treatment, Drinking Water, Health, Health Tips, Warning, Doctors, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia