നിയമസഭയെ യുഡിഎഫിന്റെ ഒളിത്താവളമാക്കാന്‍ അനുവദിക്കില്ല: വിഎസ്

 


നിയമസഭയെ യുഡിഎഫിന്റെ ഒളിത്താവളമാക്കാന്‍ അനുവദിക്കില്ല: വിഎസ്
തിരുവനന്തപുരം: നിയമസഭയെ യുഡിഎഫിന്റെ ഒളിത്താവളമാക്കാന്‍ അനുവദിക്കില്ലെന്ന്‌ വിഎസ്. ഗൂഡാലോചനയും കൊലവിളിയും നടത്തുന്ന എം.എല്‍.എയെ സം രക്ഷിക്കുന്നതിലൂടെ ഉമ്മന്‍ ചാണ്ടി കേരളത്തിലെ ക്രമസമാധാന നില തകര്‍ക്കുകയാണ്‌. ഉമ്മന്‍ ചാണ്ടി ലീഗിന്റെ ആജ്ഞാനുവര്‍ത്തിയായി മാറുകയാണ്. ലീഗിനെ ഭയന്നാണ് ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിക്കുന്നത്. കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ കേസില്‍ പ്രതിയല്ല. പ്രതിയായാല്‍ ജാമ്യമെടുത്തതിനുശേഷം മാത്രമേ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളുവെന്നും വി.എസ് പറഞ്ഞു.

ഇതിനിടെ ബഷീറിനെതിരെ പിണറായി വിജയനും രംഗത്തെത്തി. ബഷീറിന്റെ പ്രസംഗം തീവ്രവാദ നിലപാടാണെന്ന്‌ പിണറായി ആരോപിച്ചു. അരീക്കോട് ഇരട്ടക്കൊലപാതകത്തിന്‌ പ്രേരണയായത് ബഷീറിന്റെ പ്രസംഗമാണ്‌. എം.എല്‍.എയെ യുഡിഎസ് സം രക്ഷിക്കുകയാണെന്നും പിണറായി ആരോപിച്ചു.

English Summery
Can''t allow UDF to make assembly as secret place, says VS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia