പോലീസുകാരെ ഭീഷണിപ്പെടുത്തി കാര്യം നേടാനാകില്ലെന്ന് മുഖ്യമന്ത്രി
Jun 1, 2012, 11:43 IST
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന് വിചാരിച്ചാല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എളമരം കരീമിനെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെങ്കില്‍, അദ്ദേഹം കോഴിക്കോട് നടത്തിയ പ്രസംഗം നിഷേധിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികളെ പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞപ്പോള്‍ ഇതുവരെ എന്തുകൊണ്ട് പറഞ്ഞില്ലെന്നാണ് കോടതി ചോദിച്ചത്. ഇവരുടെ വൈദ്യപരിശോധന ഫലം വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.
അറസ്റ്റിലായ സി എച്ച് അശോകനും കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ബാബുവും നേതാക്കളുടെ സാന്നിധ്യത്തില്‍ പീഡനം നടന്നിട്ടില്ലെന്ന് ബന്ധുക്കളോട് പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. കസ്റ്റഡിയില്‍ നിന്ന് നേതാക്കള്‍ നേരിട്ട് ഇറക്കിക്കൊണ്ടുവന്ന ബാബുവിന് മര്‍ദനമേറ്റെങ്കില്‍ എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ ഹാജരാക്കിയില്ലെന്നും ആശുപത്രിയില്‍ നിന്നു ലഭിച്ച വൂണ്ട് സര്‍ട്ടിഫിക്കേറ്റ് എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.
Keywords: Thiruvananthapuram, Kerala, Oommen Chandy, Police, CM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.