സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം;വ്യവസായി അറസ്റ്റില്‍
Jan 29, 2015, 15:50 IST
തൃശൂര്‍: (www.kvartha.com 29/01/2015) സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച വ്യവസായി അറസ്റ്റില്‍. കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. ഫഌറ്റിനു മുന്നിലുള്ള ഗേറ്റിനരികില്‍ കാറുമായെത്തിയ നിസാം സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് തുറക്കാന്‍ വൈകി എന്നാരോപിച്ചാണ് ഇടിച്ചുതെറിപ്പിച്ചത്.
നിസാമിനെതിരെ കാപ്പാ നിയമം ചുമത്തിയാണ് കേസെടുത്തത്. തൃശൂരിലെ പ്രമുഖ ഫ്‌ളാറ്റ് സമുച്ചയത്തിലെ ജീവനക്കാരന്‍ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസാണ് നിസാമിന്റെ ക്രൂരതയ്ക്കിരയായി ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കഴിയുന്നത്. ഗേറ്റ് തുറക്കാന്‍ വൈകിയതില്‍ ആദ്യം ചന്ദ്രബോസിനെ നിസാം നിലത്തിട്ട് മര്‍ദിച്ചു. ഇതോടെ നിസാമിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാനായി ചന്ദ്രബോസ് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ നിസാം പിന്നാലെ ചെന്ന് ആഡംബരകാറുമായി ഭിത്തിയില്‍ ചേര്‍ത്തിടിക്കുകയായിരുന്നു.
നിലത്തുവീണ ചന്ദ്രബോസിനെ കാറില്‍ വലിച്ചുകയറ്റി പാര്‍ക്കിങ് ഏരിയായിലെത്തിച്ച് കമ്പ് കൊണ്ട് തലക്കടിക്കുകയും ചെയ്തു. ബഹളം കേട്ട് മറ്റ് ജീവനക്കാരെത്തിയതോടെയാണ് നിസാം ആക്രമണം അവസാനിപ്പിച്ചത്. അപ്പോഴേക്കും ചന്ദ്രബോസ് ആകെ തളര്‍ന്നിരുന്നു. മൃതപ്രായനായ ചന്ദ്രബോസിനെ ഉടന്‍ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിനും തലക്കും പരുക്കേറ്റ ചന്ദ്രബോസ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
നേരത്തെ ഏഴ് വയസുകാരനെ കൊണ്ട് ആഡംബര്‍ കാര്‍ ഓടിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിടുികയും ചെയ്ത സംഭവത്തില്‍ പ്രതിയാണ് നിസാം. കൂടാതെ വാഹനപരിശോധന നടത്തിയ വനിതാ പോലീസുകാരിയെ ജീപ്പിനുള്ളില്‍ പൂട്ടിയിട്ടതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് നിസാം. അതുകൊണ്ടാണ് നിസാമിനെതിരെ കാപ്പാ നിയമം ചുമത്താന്‍ തീരുമാനിച്ചത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഉപതിരഞ്ഞെടുപ്പ്: മഡിയന്‍, ചിത്താരി വാര്‍ഡുകളില്‍ യു.ഡി.എഫിന് തകര്‍പ്പന്‍ വിജയം
Keywords: Thrissur, Murder Attempt, Arrest, Allegation, Hospital, Treatment, Facebook, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.