Captain Sankeerthana | തന്റെ സ്വപ്നങ്ങള്‍ക്ക് ആകാശ ചിറക് നല്‍കിയത് കേരള സര്‍കാരെന്ന് കാപ്റ്റന്‍ സങ്കീര്‍ത്തന
Oct 11, 2023, 20:27 IST
കണ്ണൂര്‍: (KVARTHA) ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ കാപ്റ്റന്‍ സങ്കീര്‍ത്തനയെ ഡോ വി ശിവദാസന്‍ എംപി അനുമോദിച്ചു. സങ്കീര്ത്തനമാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയത് എല്‍ ഡി എഫ് സര്‍കാര്‍ ആണെന്ന് ഡോ വി ശിവദാസന്‍ പറഞ്ഞു.
പട്ടികജാതി വിഭാഗങ്ങള്‍ക്കായി അഭ്യസ്ത വിദ്യരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കേരളസര്‍കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളെക്കുറിച്ച് സങ്കീര്‍ത്തന സംസാരിച്ചു. കേരള സര്‍കാരിന്റെ പദ്ധതിയാണ് തന്റെ സ്വപ്നത്തിനു ചിറക് നല്‍കിയതെന്ന് സങ്കീര്‍ത്തന പറഞ്ഞു.
സങ്കീര്‍ത്തന ഉള്‍പെടെ പട്ടികജാതി വിഭാഗത്തില്‍ നിന്നും അഞ്ച് വിദ്യാര്‍ഥികളാണ് സംസ്ഥാന സര്‍കാരിന്റെ സഹായത്തോടെ കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത്. രാജ്യത്ത് ഒരിടത്തുമില്ലാത്ത മികച്ച പദ്ധതികള്‍ ആദിവാസി ദളിത് വിഭാഗങ്ങള്‍ക്കായി കേരളത്തില്‍ നടപ്പിലാക്കുകയാണ്. അതിന്റെ ഭാഗമായാണ് സങ്കീര്‍ത്തന ഉള്‍പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠന സൗകര്യം ഒരുക്കാനായതെന്നും, പട്ടികജാതി വിഭാഗത്തിന്റെ ശാക്തീകരണത്തിന് കേരളസര്‍കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും വി ശിവദാസന്‍ പറഞ്ഞു.
ദേശീയ പട്ടിക ജാതി ഫെലോഷിപ് വെട്ടിക്കുറയ്ക്കുന്ന പ്രതിഷേധാര്‍ഹമായ നടപടിയാണ് കേന്ദ്രസര്‍കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ കേരളസര്‍കാരിന്റെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണ്.
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ് അധ്യക്ഷത വഹിച്ചു. സങ്കീര്‍ത്തനയുടെ അമ്മ രാജമ്മ ടീചര്‍ പരിപാടിയില്‍ സന്നിഹിതയായിരുന്നു. അസിസ്റ്റന്റ് ജില്ലാ പട്ടികജാതി ഓഫീസര്‍ ഒ പി രാധാകൃഷ്ണന് സ്വാഗതവും, ഹോസ്റ്റല്‍ സൂപ്രണ്ട് അമ്പിളി കെ യു നന്ദിയും പറഞ്ഞു.

Keywords: Captain Sankeerthana said that the Kerala government gave wings to his dreams, Kannur, News, Captain Sankeerthana, Dr V Sivadasan MP, Students, Pilot, License, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.