Accident | ബൈകുമായി കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു; യാത്രക്കാരന് പരിക്ക്

 


എറണാകുളം: (www.kvartha.com) മോടോര്‍ ബൈകുമായി കൂട്ടിയിടിച്ച് കാറിന് തീ പിടിച്ച് യാത്രക്കാരന് പരിക്ക്. പെരുമ്പാവൂര്‍ കീഴില്ലത്ത് തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണപ്പിള്ളയുടെ കാറാണ് അപകടത്തില്‍പെട്ടത്. ബൈകുമായി കൂട്ടിയിടിച്ചതിന് പിന്നാലെ കാറിലെ ഓയില്‍ ചോര്‍ന്നതാണ് തീപടരാന്‍ കാരണം. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. അപകടത്തില്‍ നിസ്സാര പരിക്കേറ്റ ബൈക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലസ്ഥാനത്തും കഴിഞ്ഞദിവസം സമാനമായ രീതിയില്‍ കാറും ബൈകും കൂട്ടിയിടിച്ച് അപകടമുണ്ടായി. തിരുവനന്തപുരം നഗരൂരിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനുമാണ് മരിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം പള്ളിക്കല്‍ മടവൂര്‍ സ്വദേശികളായ ശിറാസ് (30), ജാഫര്‍ഖാന്‍ (42) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

പ്രതികള്‍ രണ്ടുപേരും വ്യാപാരികളാണ്. അമിത വേഗതയിലെത്തിയ ആഢംബര വാഹനം ഓടിച്ചത് ശിറാസായിരുന്നുവെന്ന് കണ്ടെത്തി. പ്രതികളുടെ രക്തപരിശോധന നടത്തിയതില്‍ നിന്നും ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ഡോക്ടര്‍മാരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം. അമിതവേഗത്തിലെത്തിയ കാര്‍, ബൈകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കല്‍ കരിക്കകത്ത് വീട്ടില്‍ പ്രദീപ് എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍, അഞ്ച് വയസ്സുള്ള മകന്‍ ശ്രീദേവ് എന്നിവരാണ് മരിച്ചത്.

പ്രദീപിന്റെ മൂത്ത മകന്‍ പതിനഞ്ചുകാരന്‍ ശ്രീഹരി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിന്റെ വേഗത ശ്രദ്ധയില്‍പെട്ട പ്രദീപ്, തന്റെ ബൈക് റോഡിന്റെ വശത്ത് ഒതുക്കിയിരുന്നു. എന്നാല്‍ നിയന്ത്രണം വിട്ടെത്തിയ ഫോര്‍ച്യൂണ്‍ കാര്‍ ബൈകിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.

പ്രദീപിനെയും പരിക്കേറ്റ മൂത്ത മകനെയും ആശുപത്രിയിലേക്ക് മാറ്റി, 15 മിനുട്ടിന് ശേഷമാണ് രണ്ടാമത്തെ മകന്‍ ശ്രീദേവിന്റെ മൃതദേഹം റോഡിന് ചേര്‍ന്നു കിടക്കുന്ന തോട്ടില്‍ കണ്ടെത്തിയത്. 

Accident | ബൈകുമായി കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു; യാത്രക്കാരന് പരിക്ക്


സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയില്‍ തട്ടി അറ്റുപോയ നിലയിലായിരുന്നു. നഗരൂര്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദീപ് മരിച്ചത്.

കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കാറും ബൈകും തകര്‍ന്ന നിലയിലാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള മൂത്ത മകന്‍ ശ്രീഹരിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Car catches fire after colliding with bike, injured Passenger, Ernakulam, News, Accident, Injured, Passenger, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia