പെരുമ്പാവൂരില്‍ ഓടുന്ന കാറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി തീയണച്ചു
Dec 8, 2021, 11:54 IST
കൊച്ചി: (www.kvartha.com 08.12.2021) പെരുമ്പാവൂരില്‍ ഓടുന്ന കാറിന് തീപിടിച്ചു. പെരുമ്പാവൂര്‍ വട്ടകാട്ടുപടിക്ക് സമീപം എം സി റോഡില്‍ അയ്യമ്പുഴയില്‍ നിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന ടാറ്റ ഇന്‍ഡിക കാറിനാണ് തീപിടിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ എന്‍ എച് അസൈനാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സുനില്‍ മാത്യു, ബെന്നി മാത്യു, യു ഉജേഷ്, ടി ബി മിഥുന്‍, കെ കെ ബിജു, ബെന്നി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തീ അണച്ചു.
ബുധനാഴ്ച രാവിലെ 7.45 നാണ് സംഭവം. ഷോര്‍ട് സര്‍ക്യൂടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അറിയുന്നത്. അയ്യമ്പുഴ സ്വദേശി ധനേഷ് മീത്തിപറമ്പില്‍ എന്നയാളുടേതാണ് കാര്‍.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ എന്‍ എച് അസൈനാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സുനില്‍ മാത്യു, ബെന്നി മാത്യു, യു ഉജേഷ്, ടി ബി മിഥുന്‍, കെ കെ ബിജു, ബെന്നി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തീ അണച്ചു.
Keywords: Car catches fire in Perumbavoor, Kochi, News, Fire, Car, Vehicles, Local News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.