നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് അപകടം; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
Mar 9, 2021, 08:37 IST
കായംകുളം: (www.kvartha.com 09.03.2021) നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് തിരുച്ചിറപ്പള്ളി ചിറക്കല്‍ വീട്ടില്‍ ഡെന്നി വര്‍ഗീസിന്റെ മകള്‍ സൈറ മരിയ ഡെന്നി (ഒന്നരവയസ്) ആണ് മരിച്ചത്. ഡെന്നിയുടെ ഭാര്യ മിന്ന (28), മകള്‍ കൈക്കുഞ്ഞായ ഇസ മരിയ ഡെന്നി, മിന്നയുടെ സഹോദരന്‍ തിരുവനന്തപുരം തോന്നക്കല്‍ ഓട്ടോക്കാരന്‍ വീട്ടില്‍ മിഥുന്‍ (30), ഇവരുടെ മാതാവ് ആനി (55), മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവര്‍ക്ക് പരിക്കേറ്റു.
ദേശീയപാതയില്‍ കരീലക്കുളങ്ങരക്ക് സമീപം രാമപുരം ഹൈസ്‌കൂള്‍ ജംക്ഷന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മിഥുനാണ് വാഹനം ഓടിച്ചിരുന്നത്. മിന്നയും, മകള്‍ സൈറയും മുന്‍വശത്താണ് ഇരുന്നത്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂരിലെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം.
Keywords: News, Kerala, Accident, Death, Injured, hospital, Treatment, Car crashes into parked lorry; One and half year old girl died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.