മഞ്ഞളാംകുഴി അലിക്ക് കാല്‍മുട്ടിന് ശസ്ത്രകിയ

 



   മഞ്ഞളാംകുഴി അലിക്ക് കാല്‍മുട്ടിന് ശസ്ത്രകിയ
പെരിന്തല്‍മണ്ണ: ആലപ്പുഴയിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് മന്ത്രി മഞ്ഞളാംകുഴി അലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പെരിന്തല്‍മണ്ണ അള്‍ശിഫ ആശുപത്രിയില്‍ അലിയുടെ കാല്‍മുട്ടിനാണ് ശസ്ത്രകിയ നടത്തിയത്. അലി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അസ്ഥിരോഗ വിദഗ്ധന്‍ ഡോ. മോഹന്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

വള്ളിയാഴ്ച വൈകിട്ട്  ഏഴുമണിയോടെ ദേശീയപാത കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ ഓട്ടോഡ്രൈവറായ കലവൂര്‍ കടപ്പാളില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ (63) മരിച്ചിരുന്നു.

അപകടത്തെ തുടര്‍ന്ന് ആലപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അലിയെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുവരികയായിരുന്നു.

SUMMARY: An autorickshaw driver was killed after he was hit by the car of Minister of Urban Affairs and Minority Welfare Manjalamkuzhi Ali, at Bernad Junction, Kalavoor, on the national highway

Key Word:  Minister of Urban Affairs and Minority Welfare,  Manjalamkuzhi Ali, Bernad Junction, Kalavoor,  national highway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia