Accident | നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് പരുക്ക്
നേമം: (www.kvartha.com) നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. വാഹനം ഓടിച്ചിരുന്നയാള്‍ക്ക് നിസാര പരുക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ മലയം ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മലയിന്‍കീഴ് ഭാഗത്തേക്ക് പോകുകയായിരുന്ന ബിജു എന്നയാള്‍ ഓടിച്ചിരുന്ന റെനോ ക്വിഡ് കാറാണ് അപകടത്തില്‍പെട്ടത്.
കാര്‍ നിയന്ത്രണം വിട്ടതോടെ മറിഞ്ഞ് ഷാജിയുടെ ഉടമസ്ഥതയില്‍ ഉള്ള വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ വീടിന് കേടുപാടുകള്‍ ഉണ്ടായി. ജനാലകള്‍ തകര്‍ന്നു. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് സൈക്‌ളുകളും തകര്‍ന്നിട്ടുണ്ട്. അതേസമയം പരുക്കേറ്റ ബിജു ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. മലയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി.
Keywords: News, Kerala, Car, Accident, Injured, Car overturned on top of the house.