ലോക് ഡൗണ്‍ ലംഘനം; അടൂര്‍ പ്രകാശിനെതിരെ കേസ്, കടകംപള്ളിക്കെതിരെ കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് ആരോപണം

 



തിരുവനന്തപുരം: (www.kvartha.com 30.04.2020) ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശിനെതിരെ പൊലീസ് കേസെടുത്തു. നെടുമങ്ങാട് കോടതിക്ക് മുന്നില്‍ വ്യാഴാഴ്ച രാവിലെയാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് ഭക്ഷ്യകിറ്റ് വിതരണം സംഘടിപ്പിച്ചത്. അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സംഘാടകരെ കൂടാതെ 50ലധികം പേരുടെ സാന്നിധ്യമുണ്ടായത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്.

അതേസമയം പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. സമാനരീതിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പോത്തന്‍കോട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ദുരിതാശ്വാസഫണ്ട് സ്വീകരിച്ച പരിപാടിയില്‍ ലോക് ഡൗണ്‍ ലംഘനം നടന്നെന്ന് കാണിച്ച് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ലോക് ഡൗണ്‍ ലംഘനം; അടൂര്‍ പ്രകാശിനെതിരെ കേസ്, കടകംപള്ളിക്കെതിരെ കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് ആരോപണം

Keywords:  Thiruvananthapuram, News, Kerala, Case, Congress, Adoor Prakash, Police, Lockdown, Complaint, MP, Case against Adoor Prakash MP for Lockdown violation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia