വ്യാജ രേഖ ചമച്ച് രണ്ട് ലക്ഷം തട്ടി: വനിതാ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

 


തൊടുപുഴ: (www.kvartha.com 01.11.2014) യൂണിയന്‍ ബാങ്കിന്റെ അറക്കുളം ബ്രാഞ്ചില്‍ നിന്നും വ്യാജ രേഖ ചമച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ മാനേജര്‍ക്കെതിരെ കേസ്. തൃശൂര്‍ സ്വദേശി സജ്‌നയ്‌ക്കെതിരെയാണ് കാഞ്ഞാര്‍ പോലീസ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: എറെ നാളുകളായി ഉപയോഗിക്കാതെ കിടന്നിരുന്ന സുധയെന്ന യുവതിയുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ എ.ടി.എം കാര്‍ഡ് വഴി സജ്‌ന രണ്ട് ലക്ഷം രൂപ പിന്‍വലിച്ചു. കുറച്ച് നാള്‍ കഴിഞ്ഞ് സുധ ബാങ്കിലെത്തി. അസിസ്റ്റന്റ് മാനേജരെയാണ് സുധ സമീപിച്ചത്. അക്കൗണ്ട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ 2013 - 2014 വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെന്ന് അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. പിന്നീട് സുധ മാനേജര്‍ സജ്‌നയെ കണ്ടു.

വ്യാജ രേഖ ചമച്ച് രണ്ട് ലക്ഷം തട്ടി: വനിതാ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്
സജ്‌നയുടെ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ രണ്ട് വ്യാജ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ഒരോ ലക്ഷം രൂപ സുധയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി പണം നിക്ഷേപിച്ച സംഭവം ബാങ്ക് അധികൃതര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സജ്‌നയെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പിന്നീട് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്ക് അധികൃതര്‍ കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സജ്‌നയ്‌ക്കെതിരെ കേസെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Case, Bank, Police, Investigates, Kerala, Sajna. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia