Police Booked | പളളിക്കമിറ്റി യോഗത്തില്‍ അതിക്രമിച്ച് കയറി ഭാരവാഹികളെ മര്‍ദിച്ചുവെന്ന പരാതിയില്‍ സി ഒ ടി നസീറിനെതിരെ പൊലീസ് കേസെടുത്തു
Jan 23, 2024, 09:45 IST
തലശ്ശേരി: (KVARTHA) ഓടത്തില്‍ പളളിയുടെ ഭരണസമിതി യോഗത്തില്‍ അതിക്രമിച്ചു കയറി മിനുട്സ് ബുക് എടുത്തുകൊണ്ടുപോവുകയും ഭരണസമിതി അംഗങ്ങളെ മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മുന്‍ വടകര പാര്‍ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി ഒ ടി നസീറിനെതിരെ തലശ്ശേരി ടൗണ്‍ പൊലീസ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു.
കഴിഞ്ഞദിവസം ലോഗന്‍സ് റോഡിലെ കേയി കുടുംബത്തിന്റെ നിയന്ത്രണത്തിലുളള പളളിയില്‍ നിര്‍വാഹകസമിതിയോഗം നടന്നുകൊണ്ടിരിക്കെയാണ് അതിക്രമം നടന്നതെന്നാണ് പരാതി. ആരുമറിയാതെ യോഗംവിളിച്ചു ചേര്‍ത്തത് ചോദ്യം ചെയ്താണ് സി ഒ ടി നസീര്‍ യോഗസ്ഥലത്തേക്ക് അതിക്രമിച്ചുകയറി ബഹളം വെച്ചത്.
പളളിക്കമിറ്റിയിലെ ജെനറല്‍ ബോര്‍ഡിയോഗം താന്‍ ഉള്‍പെടെയുളള അംഗങ്ങള്‍ അറിയാതെയാണ്ചേര്ന്നതെന്നായിരുന്നു സി ഒ ടി നസീറിന്റെ ആരോപണം. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഇതിനിടെ സി ഒ ടി നസീറും സുഹൃത്തായ ചേറ്റംകുന്നിലെ നവാസും ചേര്‍ന്ന് പളളിക്കമിറ്റി ഭാരവാഹികളെ മര്‍ദിക്കുകയും മിനുട്സ് ബുക് ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടു പോവുകയും ചെയ്തുവെന്നാണ് ഭാരവാഹിയായ സി കെ പി ഫൈസല്‍ നല്കിയ പരാതി.

Keywords: Case Against COT Naseer, Kannur, News, Police, Booked, Complaint, Allegation, Attack, Meeting, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.