നിര്‍ദ്ദേശം ലംഘിച്ച് അതിര്‍ത്തി കടന്നെത്തിയ ഡോക്ടര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസ്

 


തിരുവനന്തപുരം: (www.kvartha.com 23.04.2020) ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച കേരള-തമിഴ്നാട് അതിര്‍ത്തി കടന്നുവന്ന ഡോക്ടര്‍ക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസ്. തമിഴ്നാട് ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് അഞ്ചലീന വിന്‍സന്റിനും ഭര്‍ത്താവിനുമെതിരെയാണ് കേസെടുത്തത്. കാഞ്ഞിരംകുളം സ്വദേശികളാണ് ഇരുവരും.

അഞ്ചലീനയെ കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് വിന്‍സന്റ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിച്ചത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ പത്തോളം കൊവിഡ് കേസുകള്‍ നിലവിലുള്ളതിനാല്‍ അഞ്ചലീന വിന്‍സന്റിനെ ക്വാറന്റൈനിലാക്കിയതായി പൊലീസ് അറിയിച്ചു.

നിര്‍ദ്ദേശം ലംഘിച്ച് അതിര്‍ത്തി കടന്നെത്തിയ ഡോക്ടര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസ്

എക്സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയവിദ്യാലയത്തിലെ അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്ന സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്. അധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിര്‍ത്തികള്‍ കടക്കാന്‍ സഹായിച്ച കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

Keywords:  News, Kerala, Tamilnadu, Doctor, Husband, Border, Case, Police, COVID19, Karnataka, Case against doctor and husband for lockdown violation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia