കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുന്‍മന്ത്രിയുമായ എളമരം കരീമിനെതിരെ പോലീസ് വീണ്ടും കേസെടുത്തു. ടി പി വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ എ എസ് ഐ രാമചന്ദ്രന്റെ പരാതിയിലാണ് വീണ്ടും കേസെടുത്തത്. കേരള പൊലീസ് ആക്റ്റ് 117(2) പ്രകാരം ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ടി പി വധത്തില്‍ അറസ്റ്റിലായ സിജിത്തിന്റെ കൈയ്യില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പച്ച കുത്തിയിട്ടുള്ളത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് രാമചന്ദ്രനാണെന്ന് എളമരം കരീം നേരത്തെ ആരോപിച്ചിരുന്നു. വടകര കോട്ടപ്പറമ്പില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച യോഗത്തിലായിരുന്നു കരീമിന്റെ വെളിപ്പെടുത്തലുണ്ടായത്.
അന്വേഷണ സംഘത്തില്‍പ്പെട്ട ഡി വൈ എസ് പി സന്തോഷിനെ ഭീഷണിപ്പെടുത്തിയതിന് നേരത്തെ കരീമിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഉമ്മന്‍ചാണ്ടി എല്ലാക്കാലത്തും ഭരണത്തിലിരിക്കില്ലെന്നും തങ്ങളും അധികാരത്തില്‍ വരുമെന്ന് ഓര്‍ക്കണമെന്നും പറഞ്ഞുകൊണ്ട് ഡി.വൈ.എസ്.പി സന്തോഷിന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു ഭീഷണി. വടകര റൂറല്‍ എസ് പി ഓഫീസിലേക്ക് സി പി എം നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുമ്പോഴാണ് കരീം, സന്തോഷടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്. പോലീസ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നുമായിരുന്നു കരീം വ്യക്തമാക്കിയത്.

Keywords: Kozhikode, Kerala, CPM, T.P Chandrasekhar Murder Case, Police Case, Elamaram kareem
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.