വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശങ്ങളയച്ച ശേഷം മുറിയിലേക്ക് ക്ഷണിച്ചു; നഗരസഭാ അധ്യക്ഷനെതിരെ പോക്സോ നിയമപ്രകാരം കേസ്
Dec 2, 2016, 09:33 IST
ഈരാറ്റുപേട്ട: (www.kvartha.com 02.12.2016) വിദ്യാര്‍ത്ഥിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച നഗരസഭാ അധ്യക്ഷനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന് ടി എം റഷീദിനെതിരെയാണ് വിദ്യാര്‍ത്ഥിയുടെ പിതാവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്.
വിദ്യാര്‍ത്ഥിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച ശേഷം മുറിയിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു ടി എം റഷീദിനെതിരായ പരാതി. വിദ്യാര്‍ത്ഥിയുടെ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ കണ്ട മാതാപിതാക്കള്‍ കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രണ്ട് തവണ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രണ്ടാഴ്ച മുമ്പാണ് കമ്മിറ്റി പോലീസിന് റിപോര്‍ട്ട് സമര്‍പിച്ചത്. എന്നാല്‍ പോലീസ് നടപടിയെടുക്കുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മൂന്നു വര്‍ഷംവരെ തടവും കൂടാതെ പിഴ ശിക്ഷക്കും ലഭിക്കാവുന്ന കുറ്റമാണ് റഷീദിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും യു ഡി എഫ് നേതാക്കളാണ് ഇതിന് പിന്നിലെന്നും റഷീദ് ആരോപിച്ചു. സി പി എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് റഷീദ്.
Keywords : Social Network, Complaint, Police, Case, Municipality, CPM, Leader, Kerala, TM Rasheed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.