ലോക് ഡൗണ്‍ ലംഘിച്ച് ആളെക്കൂട്ടി; ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്
May 2, 2020, 15:06 IST
ഇടുക്കി: (www.kvartha.com 02.05.2020) ലോക്ക് ഡൗണ്‍ ലംഘിച്ചുകൊണ്ട് ഉപവാസ സമരവേദിയില്‍ ജനം തടിച്ചുകൂടിയതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്. ഇടുക്കി മെഡിക്കല്‍ കോളജിന് മുന്നില്‍ ഡീന്‍ നടത്തിയ ഉപവാസ സമരത്തില്‍ ആളുകള്‍ കൂട്ടമായെത്തിയതിനാണ് ചെറുതോണി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതേസമയം ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ത്തതാണെന്നാണ് സംഭവത്തെ കുറിച്ചുള്ള എംപിയുടെ പ്രതികരണം.
ഇടുക്കിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും മെഡിക്കല്‍ കോളജില്‍ അടിയന്തിരമായി പിസിആര്‍ ലാബ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡീന്‍ കുര്യാക്കോസ് എംപിയുടെ ഏകദിന ഉപവാസസമരം. അതേസമയം ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയെന്നാണ് കേസെടുത്തതിനെ പറ്റി ചെറുതോണി പൊലീസ് പറയുന്നത്.
Keywords: Case filed against Dean Kuriakose, 14 others for lockdown violation, Idukki, News, Politics, Case, Congress, Leader, Allegation, Police, Lockdown, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.