Booked | പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവമോര്‍ച കണ്ണൂര്‍ ജില്ല മുന്‍ സെക്രടറി ലസിത പാലക്കലിനെതിരെ കേസ്
Nov 8, 2023, 11:33 IST
കൊച്ചി: (KVARTHA) പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവമോര്‍ച കണ്ണൂര്‍ ജില്ല മുന്‍ സെക്രടറി ലസിത പാലക്കലിനെതിരെ കേസ്. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അശ്റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കേരള പൊലീസ് ആക്ട് 120 ഒ, ഐപിസി 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ മഅ്ദനിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം വെച്ച് ലസിത വിദ്വേഷ പോസ്റ്റിട്ടിരുന്നു. വിദ്വേഷ പ്രചാരണം നടത്തിയതിന് ആര്‍ ശ്രീരാജ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമാനിച്ച മാധ്യമപ്രവര്‍ത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് കാട്ടി ലസിത പാലക്കലിനെതിരെ മീഡിയവണും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകയാണ് മാപ്പ് പറയേണ്ടതെന്നും പൊതുജനം നേരില്‍ കണ്ട സത്യത്തേക്കാള്‍ വലുതല്ല മാധ്യമപ്രവര്‍ത്തകയുടെ ആരോപണമെന്നുമാണ് ലസിത പാലക്കല്‍ ഫേസ്ബുകില്‍ കുറിച്ചത്. നേരത്തെ പാലത്തായി പീഡനക്കേസ് പ്രതിയായ ബിജെപി നേതാവ് പത്മരാജന് പിന്തുണയുമായും ലസിത പാലക്കല്‍ രംഗത്തെത്തിയിരുന്നു.
ഇരയായ പെണ്‍കുട്ടിയുടെ അധ്യാപകനായ പത്മരാജനെതിരെയുള്ള പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും കേസിലെ ഇരയായ 11 വയസ്സുകാരിയെക്കൊണ്ട് ഇദ്ദേഹത്തിനെതിരെ മൊഴി നല്‍കിച്ചതാണെന്നുമായിരുന്നു ലസിത പാലക്കല്‍ ഫേസ്ബുക് ലൈവ് വീഡിയോയില്‍ ആരോപിച്ചത്.
ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രതിയായ പത്മരാജനെ പിന്തുണക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സിനിമ താരം തരികിട സാബു തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുകില്‍ പ്രചാരണം നടത്തിയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പാനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയും ഇവര്‍ ശ്രദ്ധ നേടിയിരുന്നു.

Keywords: Case filed against Yuvamorcha Kannur district ex-secretary Lasitha Palakal for making hate speech against PDP chairman Abdul Nasr Madani, Kochi, News, Police Booked, Lasitha Palakal, Social Media, Media, Politics, Religion, Police Station, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.