നടിയെ അക്രമിച്ച കേസ്; പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ ഹരജി ഹൈക്കോടതിയില്‍
Jan 28, 2020, 13:01 IST
കൊച്ചി: (www.kvartha.com 28.01.2020) നടിയെ അക്രമിച്ച കേസില്‍ കുറ്റം ചുമത്തിയതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. പള്‍സര്‍ സുനിയടക്കമുള്ളവര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമിച്ചതെന്ന് ആരോപിക്കുന്ന ദിലീപ്, ബ്ലാക്ക് മെയിലിങ്ങില്‍ പ്രത്യേക വിചാരണ വേണമെന്നും ഹരജിയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തിയെന്ന കേസില്‍ താന്‍ ഇരയാണ്. എന്നാല്‍ കേസുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് തനിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്നുമാണ് ദിലീപിന്റെ വാദം.
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. ദിലീപിന്റെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കൂടി അംഗീകരിച്ച് വിടുതല്‍ ഹരജി വിചാരണ കോടതി തള്ളിയിരുന്നു.

Keywords: News, Kerala, Kochi, Cine Actor, Actor, Actress, Dileep, High Court, Case, Case of Assaulting Actress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.