Anticipatory bail | മട്ടന്നൂര്‍ ജുമുഅ മസ്ജിദ് പുനര്‍നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസ്: മുസ്ലിം ലീഗ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം

 


തലശേരി: (www.kvartha.com) മട്ടന്നൂര്‍ ജുമുഅ മസ്ജിദ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി ഉള്‍പെടെ മൂന്നുപേര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എവി മൃദുലയാണ് ജാമ്യം അനുവദിച്ചത്. മട്ടന്നൂര്‍ മഹല്ല് കമിറ്റിയുടെ മുന്‍ പ്രസിഡന്റാണ് അബ്ദുര്‍ റഹ്മാന്‍ കല്ലായി.
        
Anticipatory bail | മട്ടന്നൂര്‍ ജുമുഅ മസ്ജിദ് പുനര്‍നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസ്: മുസ്ലിം ലീഗ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം

നിലവിലെ മഹല്ല് കമിറ്റി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എംസി കുഞ്ഞഹ് മദ്, സെക്രടറി യു മഅറൂഫ് എന്നിവരാണ് കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച മറ്റുള്ളവര്‍. മൂന്നുപേരും 26ന് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, രാജ്യം വിടാന്‍ പാടില്ല, പാസ്പോര്‍ട് പൊലീസ് സ്റ്റേഷനിലോ കോടതിയിലോ ഹാജരാക്കണം എന്നിവയാണ് ഉപാധികള്‍.

പള്ളി കമിറ്റിയംഗമായ മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എംപി ശമീറിന്റെ പരാതിയില്‍ മട്ടന്നൂര്‍ പാെലീസാണ് കേസെടുത്തത്. വഖഫ് ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡറും കൂടാതെ 9.78 കോടി രൂപ പള്ളി നിര്‍മാണത്തിനായി ചിലവഴിക്കുകയും ബില്ലുകളില്‍ കൃത്രിമം കാണിച്ചെന്നുമാണ് പരാതി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Masjid, Court, Bail, Muslim-League, Mattannur Juma Masjid, Case of irregularity in construction of mosque in mattannur; Anticipatory bail granted for Muslim League leaders.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia