മലപ്പുറം: (www.kvartha.com 17.07.2021) വിവാഹ വാഗ്ദാനം നൽകി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാഴയൂർ അഴിഞ്ഞിലം സ്വദേശി പാലായി അർജുൻ (27) നെയാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. വാഴക്കാട് എസ്ഐ നൗഫലിന്‍റെ നേതൃത്വത്തിൽ ഫറൂഖ് കോളജ് കുറ്റൂളങ്ങാടിയിൽ നിന്ന് ബുധനാഴ്ച് പുലർചെയാണ് പ്രതിയെ പിടികൂടിയത്.
അശ്ലീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടിൽ വെച്ചും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പോക്സോ ഉൾപെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ റിമാൻഡ് ചെയ്തു.
Keywords: News, Malappuram, Molestation, Molestation attempt, Arrest, Arrested, Rape, Kerala, Police, Case, Case of molestation after promising marriage; Young man arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.