Booked | വനിതാ ജയില്‍ ഓഫീസറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മയക്കുമരുന്ന് കേസിലെ പ്രതിക്കെതിരെ കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കുടുംബത്തെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് തടവുകാരിയുടെ ഭീഷണി. കണ്ണൂര്‍ വനിതാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എം അനുരൂപയുടെ (49) കുടുംബത്തിനാണ് തടവുകാരിയുടെ ഭീഷണി.

വനിതാ ജയിലില്‍ മയക്കുമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശബ്നയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച വൈകിട്ട് 4.30-നാണ് സംഭവം. കഴിഞ്ഞദിവസം ജയിലില്‍ നടന്ന പരിശോധനയില്‍ ശബ്നയില്‍ നിന്ന് ഷേവിങ് സെറ്റ് പിടിച്ചെടുത്തിരുന്നു.

Booked | വനിതാ ജയില്‍ ഓഫീസറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മയക്കുമരുന്ന് കേസിലെ പ്രതിക്കെതിരെ കേസെടുത്തു

ഇതിലുള്ള വിരോധത്തിലാണ് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതെന്ന് വനിതാ ജയിലര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെയും മകനെയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്നും ബൈകിലോ വീട്ടിലോ എംഡിഎംഎ. കൊണ്ടുവെച്ച് മകനെ കേസില്‍ കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Keywords:  Case registered against drug case accused for threatening to kill female jail officer, Kannur, News, Police Booked, Jail Officer, Threatening, Complaint, Accident, Vehicle, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia