Booked | നവമാധ്യമങ്ങളിലൂടെ വിവാഹതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പാനൂരില്‍ പൊലീസ് കേസെടുത്തു

 


തലശേരി: (www.kvartha.com) നവമാധ്യമങ്ങളിലെ മൊബൈല്‍ ആപ്ലികേഷനുകളില്‍ സൗജന്യ വിവാഹപരസ്യം കണ്ട് അപേക്ഷിച്ച് സാമ്പത്തിക തട്ടിപ്പിനിരയായവര്‍ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി. വാട്സ് ആപ്, വീഡിയോ കോള്‍ വഴി പെണ്‍കുട്ടികളുടെ ഫോടോ കാണിച്ചാണ് തട്ടിപ്പുനടത്തിയതെന്നാണ് പരാതി. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ മാര്യേജ് ബ്യൂറോയുടെ പേരിലാണ് തട്ടിപ്പു നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


Booked | നവമാധ്യമങ്ങളിലൂടെ വിവാഹതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പാനൂരില്‍ പൊലീസ് കേസെടുത്തു

പെണ്‍കുട്ടിയെ ഇഷ്ടമായെങ്കില്‍ രെജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് ആദ്യം പറയുന്ന സംഘം പെണ്‍കുട്ടിയുടെ ഫോടോ ഇഷ്ടമായെന്നു പറയുന്നവര്‍ക്ക് വീഡിയോ കോളിലൂടെ പെണ്‍കുട്ടിയേയും വ്യാജ അച്ഛനമ്മമാരെയും കാണിക്കും. ഇനി നിങ്ങള്‍ക്ക് നേരിട്ട് വിവാഹ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ഇതിനായി രെജിസ്ട്രേഷന്‍ ഫീസ് നല്‍കണമെന്നും ആവശ്യപ്പെടും.

വിവാഹം മുടങ്ങിപ്പോയ യുവാക്കള്‍ അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കുന്നതോടെ മൊബൈല്‍ ആപും നമ്പറും ഇന്റര്‍ നെറ്റില്‍ നിന്നും അപ്രത്യക്ഷമാവുകയാണ് പതിവ്. ഇത്തരത്തില്‍ പാനൂര്‍ മേഖലയില്‍ നിരവധി പ്രവാസി യുവാക്കളാണ് തട്ടിപ്പിനിരയായിട്ടുളളത്. പലരും നാണക്കേടുകൊണ്ടു പരാതി നല്‍കാന്‍ തയാറാകുന്നില്ലെന്നും ഇതില്‍ ഒരാളുടെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും പാനൂര്‍ പൊലീസ് അറിയിച്ചു.

Keywords:  Case registered by police in Panoor on complaint of marriage fraud through new media, Thalassery, News, Police, Complaint, Video Call, Cheating, Complaint, Panoor, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia