സോളാര്‍ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ ഗൂഢാലോചന നടന്നതായി വി.എസ്
Nov 13, 2013, 11:32 IST
തിരുവനന്തപുരം: സോളാര്‍ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ ഗൂഢാലോചന നടന്നതായി തെളിഞ്ഞിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ എസിജെഎം എന്‍ വി രാജു വിന് വാക്കാല്‍ നല്‍കിയ മൊഴി അട്ടിമറിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിക്കപ്പെട്ടിരുന്നു.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതായി ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയ സരിത തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമായിരുന്ന മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നില്ല.
ഇതില്‍ നിന്നും മനസിലാകുന്നത് മജിസ്‌ട്രേറ്റ് ഭരണതലത്തിലുള്ളവരെ രക്ഷിക്കാനായി മന:പൂര്‍വം മൊഴി രേഖപ്പെടുത്താതിരുന്നതാണെന്നാണ്. ഇതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചതായി ഇതോടെ വ്യക്തമായിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ചൂഷണം ചെയ്തവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കൂട്ടാക്കാത്ത മജിസ്‌ട്രേറ്റ് ഇന്ത്യയില്‍ ഒരു ന്യായാധിപനും ചെയ്യാന്‍ കൂട്ടാക്കാത്ത വിചിത്രവും കുറ്റകരവുമായ നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നീതിപീഠത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെങ്കില്‍ അതേ കുറിച്ച് അന്വേഷണം നടത്താന്‍ തയാറാവണമെന്നും വി.എസ് പറഞ്ഞു. അതേസമയം ഭരണഘടനാ ലംഘനം നടത്തിയ മജിസ്‌ട്രേറ്റിനെതിരെ കേസെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Also Read:
കായികമേളക്കിടെ സംഘര്‍ഷം: പോലീസുകാര്‍ക്ക് മര്‍ദനം; സ്‌റ്റേഷനില്‍ യൂത്ത് ലീഗ് ഉപരോധം
Keywords: Case should be filed against magistrate for failing to take statement: V S Achuthanandan, Solar Case, Saritha.S.Nair,V.S Achuthanandan, Thiruvananthapuram, Chief Minister, Oommen Chandy, Judge, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.