Cash award | മികച്ച ഗ്രാമപഞ്ചായതിന് അരക്കോടി രൂപയുടെ കാഷ് അവാര്‍ഡുമായി കേന്ദ്രസര്‍കാര്‍
Sep 17, 2022, 21:25 IST
കണ്ണൂര്‍: (www.kvartha.com) ഐക്യരാഷ്ട്ര സഭ ആവിഷ്‌കരിച്ചിട്ടുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നി കേന്ദ്ര ഗവ. ക്രമീകരിച്ച ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യ ഗ്രാമം, ലിംഗ സമത്വ വികസനം, സദ്ഭരണം, ശുചിത്വ പൂര്‍ണ ഹരിതാഭ ഗ്രാമം, ശിശു സൗഹൃദ ഗ്രാമം, ജല സമൃദ്ധ ഗ്രാമം, സാമൂഹ്യ സുരക്ഷിത ഗ്രാമം, സ്വയം പര്യാപ്ത അടിസ്ഥാന സൗകര്യ ഗ്രാമം എന്നീ വിഷയമേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രാമപഞ്ചായതുകള്‍ക്ക് ഓരോ വിഷയ മേഖലയിലും 50 ലക്ഷം രൂപ വീതം കേന്ദ്ര സര്‍കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.
ഓരോ വിഷയമേഖലയിലും നിര്‍ദിഷ്ട വികസന ലക്ഷ്യങ്ങളിലൂന്നി കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശീകവല്‍ക്കരണത്തിന് ഗ്രാമപഞ്ചായതുകളെ പ്രാപ്തമാക്കാനായി സംസ്ഥാന സര്‍കാരും കിലയും ചേര്‍ന്ന് നടത്തുന്ന പരിശീലന പരിപാടി കാട്ടമ്പള്ളി കൈരളി ഹെറിറ്റേജില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കില റിസര്‍ച് അസോസിയേറ്റ് കെയു സുകന്യ അവാര്‍ഡിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു.
കണ്ണൂര്‍ ജില്ലയിലെ 71 ഗ്രാമപഞ്ചായതുകളിലെ പ്രസിഡന്റ് ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി മേല്‍ വിഷയങ്ങളില്‍ 54 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് ജനകീയാസൂത്രണം ജില്ലാ കോ ഓര്‍ഡിനേറ്ററും കില ഫെസിലേറ്ററുമായ പിവി രത്‌നാകരന്‍, സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഇ രാഘവന്‍ മാസ്റ്റര്‍, അകാഡമിക് കോ ഓര്‍ഡിനേറ്റര്‍ രവി നമ്പ്രം, ആര്‍ജിഎസ്എ കോ ഓര്‍ഡിനേറ്റര്‍ കെ ശ്രുതി എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Top-Headlines, Kannur, Latest-News, Award, News, Panchayath, Central Government, Kerala, Cash award of half crore rupees for best Grama Panchayath.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.