പണം പിന്‍വലിക്കല്‍: കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 13.11.2016) പണം പിന്‍വലിക്കലിക്കല്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരു ദിവസം 10,000 രൂപ എന്ന നിബന്ധന ഇനിയില്ല. ഇനിമുതല്‍ ഒരാഴ്ച പരമാവധി 24,000 രൂപ വരെ പിന്‍വലിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി.

എടിഎമ്മില്‍ നിന്ന് പ്രതിദിനം 2,000 എന്നത് 2,500 രൂപ പിന്‍വലിക്കാം എന്നാക്കി. അസാധുവാക്കിയ 500 ന്റെയും 1,000 ന്റെയും നോട്ടുകള്‍ പ്രതിദിനം 4,500 രൂപ വരെ മാറ്റി നല്‍കും. ഇതുവരെ ഇത് 4,000 ആയിരുന്നു. ചെക്കുകള്‍ സ്വീകരിക്കാന്‍ ആശുപത്രികള്‍ക്കും വ്യാപാര സ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതിസന്ധി രൂക്ഷമായ മേഖലകളെക്കുറിച്ച് ചീഫ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകള്‍ ജനങ്ങളിലേക്ക് എത്തി സേവനം നല്‍കണം. ഇതിനായി മൊബൈല്‍ ബാങ്കിംഗ് സംവിധാനം ശക്തമാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ധനമന്ത്രാലയം നിര്‍ദ്ദേശിച്ചു.
പണം പിന്‍വലിക്കല്‍: കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Keywords:  Kerala, India, withdraw, Cash, Bank, Narendra Modi, Central Government, ATM, New Delhi, Reserve Bank. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia