തിരുവനന്തപുരം: രണ്ടു വ്യക്തികള്‍ സ്വന്തം പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ആരോ പിന്‍വലിച്ചതായി പരാതി. മണക്കാട് ആറ്റുകാലിലെ ഉജ്ജയിനി അമ്മന്‍ കോവിലിലെ നിത്യ പൂജകള്‍ക്കായി രണ്ടു വ്യക്തികള്‍ സ്വന്തം പേരില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ അവരറിയാതെ പിന്‍വലിച്ചതായി പരാതിപ്പെട്ടു.
ഗോപാലകൃഷ്ണനും സുഹൃത്ത് കെ.ശങ്കരനാരായണപിള്ളയും ചേര്‍ന്ന് ധനലക്ഷ്മി ബാങ്കിന്റെ ആറ്റുകാല്‍ ബ്രാഞ്ചില്‍ 1999 ല്‍ ഒരു ലക്ഷം രൂപ സ്ഥിരനിക്ഷേപമായി നിക്ഷേപിച്ചിരുന്നു. 10 വര്‍ഷത്തെ കാലാവധിക്കായിരുന്നു തുക നിക്ഷേപിച്ചത്. അന്ന് ബാങ്കില്‍ സമര്‍പ്പിച്ച കരാറില്‍ ഈ തുക ഒരു കാരണവശാലും മറ്റാര്‍ക്കും പിന്‍വലിക്കാന്‍ അവകാശമില്ലാത്തതാണെന്ന് രേഖപ്പെടുത്തിയിരുന്നു. അതേ സമയം നിക്ഷേപത്തില്‍ നിന്നുള്ള പലിശ ക്ഷേത്രത്തിലെ നിത്യ പൂജകള്‍ക്കായി ഉപയോഗിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞപ്പോള്‍ ക്ഷേത്രഭാരവാഹികളെന്ന പേരില്‍ ചിലര്‍ ബാങ്കിനെ സമീപിച്ച് തുക പിന്‍വലിച്ചുവെന്നാണ് ഗോപാലകൃഷ്ണപിള്ള കണ്ടെത്തിയത്.
മണക്കാട് ആറ്റുകാല്‍ ടി.സി .22/1020 രോഹിണിയില്‍ ആര്‍ .ഗോപാലകൃഷ്ണന്‍ ബാങ്കിംങ് ഓംബുഡ്‌സ് മാനും ഡി.ജി.പി യ്ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കി. പരാതി കിട്ടിയ സാഹചര്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പണം പിന്‍വലിച്ചവര്‍ക്കുമെതിരെ കേസെടുക്കാനാണ് പോലീസ് നീക്കം.
Keywords: Manakkadu, Bank, Kovil, Amont, Attukal, Year, Friend, Kvartha, Malayalam News, Malayalam Vartha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.