ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു; ദളിത് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു
Jan 30, 2017, 12:33 IST
തിരുവനന്തപുരം: (www.kvartha.com 30.01.2017) ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തു. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും ഹോട്ടലില്‍ ജോലിയെടുപ്പിച്ചുവെന്നും കാട്ടി നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ശെല്‍വം കണ്ണന്റെ പരാതിയിലാണ് കേസ് . ജാമ്യമില്ലാ വകുപ്പ് പ്രകാരം പേരൂര്‍ക്കട പോലീസാണ് കേസെടുത്തത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷഷണര്‍ സി.ഇ ബൈജുവിനാണ് അന്വേഷണ ചുമതല.
നേരത്തെ, മനുഷ്യാവകശ കമ്മിഷനും ലക്ഷ്മി നായര്‍ക്കെതിരെ സ്വമേധായ കേസെടുത്തിരുന്നു. ദളിത് വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിക്കുക, മാനസികമായി പീഡിപ്പിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കുക തുടങ്ങിയ പരാതികളെ തുടര്‍ന്നായിരുന്നു ഇത്. ഇതോടൊപ്പം സമരം പരിഹരിക്കാത്തതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കെതിരേയും കേസെടുത്തിരുന്നു.
അതേസമയം, ലോ അക്കാദമി സമരം ഒത്തുതീര്‍ക്കണമെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. സമരത്തിന് പരിഹാരം കാണാന്‍ വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 20 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
വിദ്യാര്‍ഥി സമരത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്കു ശേഷം ഗവര്‍ണര്‍ വിദ്യാര്‍ഥികള്‍ക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുമെന്നാണ് സൂചന. എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് വിട്ടുവീഴ്ചക്ക് തയ്യാറല്ല.

നിയമപരമായി നീങ്ങാനും ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുമാണ് മാനേജ്‌മെന്റിന്റെ നീക്കം. മാത്രമല്ല പോലീസ് സംരക്ഷണത്തോടെ ക്ലാസുകള്‍ ആരംഭിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read:

ബോട്ടില്‍ നിന്നും പുഴയില്‍വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Keywords: Caste slur charge: Case filed against Lekshmi Nair, Thiruvananthapuram, Protesters, Students, Strike, Police, Resignation, Chief Minister, Pinarayi vijayan, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.