Appeal | കുടുംബ ബന്ധങ്ങളുടെ മഹത്വം പുതുതലമുറ തിരിച്ചറിയണം: അഡ്വ.വി.സി.സെബാസ്റ്റ്യൻ

 
Catholic Leader Urges Youth to Strengthen Family Bonds
Catholic Leader Urges Youth to Strengthen Family Bonds

Photo: Arranged

 കുടുംബ ബന്ധങ്ങൾ, പുതുതലമുറ, കാത്തലിക് ചർച്ച്, കെസിഎസ്എൽ, യുവജന ക്യാമ്പ്

കാഞ്ഞിരപ്പള്ളി: (KVARTHA) കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയുവാനുള്ള സാഹചര്യങ്ങളൊരുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പള്ളി പൊടിമറ്റം നിർമ്മല റിന്യൂവൽ സെന്ററിൽ നടന്ന കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം എന്നും പ്രാർത്ഥനാജീവിതം, കൃത്യനിഷ്ഠ, അച്ചടക്കം, സേവന മനോഭാവം, സാഹോദര്യം എന്നിവയിലൂടെ കുട്ടികൾ വളരണമെന്നും അദ്ദേഹം പറഞ്ഞു. ലോകം വിരൽത്തുമ്പിലായിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ മത്സരിച്ച് മുന്നേറുവാൻ കഠിനാധ്വാനം ചെയ്യണമെന്നും ലോകത്തിന്റെ അതിർത്തികൾ വരെയെത്തുന്ന അവസരങ്ങൾ നമ്മെ തേടിവരില്ലെന്നും തേടിപ്പിടിക്കണമെന്നും വി.സി.സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.

കെസിഎസ്എൽ സംസ്ഥാന ചെയർമാൻ ജെഫിൻ ജോജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് മുഖ്യപ്രഭാഷണം നടത്തി. കെസിഎസ്എൽ കാഞ്ഞിരപ്പള്ളി രൂപത വൈസ്പ്രസിഡന്റ് റോണി സെബാസ്റ്റിയൻ, സംസ്ഥാന ജനറൽ ഓർഗനൈസർ മനോജ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: കാഞ്ഞിരപ്പള്ളി പൊടിമറ്റം നിർമ്മല റിന്യൂവൽ സെന്ററിൽ കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന നേതൃത്വക്യാമ്പ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia