കേസുകള്‍ അന്വേഷിക്കാന്‍ സിബിഐയ്ക്ക് പൊതുഅനുമതി നല്കിയ തീരുമാനം കേരളം പിന്‍വലിച്ചു
Nov 4, 2020, 16:36 IST
തിരുവനന്തപുരം: (www.kvartha.com 04.11.2020) കേസുകള്‍ അന്വേഷിക്കാന്‍ സിബിഐയ്ക്ക് പൊതുഅനുമതി നല്കിയ തീരുമാനം കേരളം പിന്‍വലിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2017ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തന്നെ നല്കിയ പൊതു അനുമതിയാണ് ഇപ്പോള്‍ റദ്ദാക്കിയത്. സിബിഐയ്ക്ക് സ്വന്തം നിലയ്ക്ക് കേസെടുക്കാന്‍ ഇതുവരെ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലായിരുന്നു.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എം എല്‍ എയുടെ പരാതിയില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമോ സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെയായിരുന്നു ഇത്. സര്‍ക്കാരിനെ ഏറെ പ്രകോപിപ്പിച്ച നടപടിയായിരുന്നു ഇത്. തുടര്‍ന്നാണ് സി ബി ഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി പല കേസുകളിലും സിബിഐ ഇടപെടുന്നുവെന്ന സിപിഎമ്മിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനം. ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. എന്നാല്‍ കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്സിക്യൂട്ടീവ് ഓര്‍ഡറായി നിലവില്‍ വരും.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എം എല്‍ എയുടെ പരാതിയില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമോ സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെയായിരുന്നു ഇത്. സര്‍ക്കാരിനെ ഏറെ പ്രകോപിപ്പിച്ച നടപടിയായിരുന്നു ഇത്. തുടര്‍ന്നാണ് സി ബി ഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
Keywords: CBI cannot take up cases without permission; state government withdraws general nod, Thiruvananthapuram, News, CBI, Probe, Cabinet, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.