Clean Chit | ആ ദിവസം ക്ലിഫ് ഹൗസിലില്ല; സോളാര്‍ പീഡന കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്; മുഴുവന്‍ കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി സി ബി ഐ

 


തിരുവനന്തപുരം: (www.kvartha.com) സോളാര്‍ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സി ബി ഐ. തെളിവില്ലെന്നുകാട്ടി സിജെഎം കോടതിയില്‍ സിബിഐ റിപോര്‍ട് നല്‍കി. ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നുവെന്ന് സിബിഐ അറിയിച്ചു. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ പറഞ്ഞു.

Clean Chit | ആ ദിവസം ക്ലിഫ് ഹൗസിലില്ല; സോളാര്‍ പീഡന കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്; മുഴുവന്‍ കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി സി ബി ഐ

കേസില്‍ എ പി അബ്ദുല്ലക്കുട്ടിക്കും ക്ലീന്‍ ചിറ്റ് നല്‍കി. ഇതോടെ സോളാര്‍ കേസുമായി സിബിഐ അന്വേഷിച്ച മുഴുവന്‍ കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സി ബി ഐ റിപോര്‍ട് സമര്‍പ്പിച്ചത്. നേരത്തെ കേസിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലിനും എ പി അനില്‍കുമാറിനും ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് സിബിഐ ആറു കേസുകളാണ് രെജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഹോടെലില്‍ വച്ച് അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.

Keywords: CBI Gives Clean Chit To Former Kerala Chief Minister Oommen Chandy Exploitation Case, Thiruvananthapuram, News, Politics, Oommen Chandy, Complaint, CBI, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia