ശ്രീ­ചി­ത്രയ്ക്കെതി­രെ അ­ഴിമ­തി ആ­രോപണം; സി.ബി.ഐ. റെ­യ്ഡ് നട­ത്തി

 


ശ്രീ­ചി­ത്രയ്ക്കെതി­രെ അ­ഴിമ­തി ആ­രോപണം; സി.ബി.ഐ. റെ­യ്ഡ് നട­ത്തി
തിരുവനന്തപുരം: ശ്രീ­ചിത്ര മെഡിക്കല്‍ സെന്ററില്‍ സി.ബി.ഐ റെയ്ഡ് .മെ­ഡി­ക്കല്‍ സെന്റ­റില്‍ കംപ്യൂട്ടര്‍ സോഫ്റ്റ്‌­വേര്‍ വാങ്ങിയതു സംബന്ധിച്ച് സെന്ററിന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ്.

പര്‍ച്ചേസ് മാനേജര്‍ സുകുമാരനെ പ്ര­തി­യാക്കി സി.ബി.ഐ കേസ് എ­ടുത്തു. മെഡിക്കല്‍ മാനേജ്‌­മെന്റുമായി ബന്ധപ്പെട്ട സോഫ്റ്റ്‌­വേര്‍ വാങ്ങിയതില്‍ അഴിമതി കാണിച്ചുവെന്നാണ് കേസ്. സി.ബി.ഐയുടെ കൊച്ചി വിഭാഗമാണ് റെയ്ഡ് നടത്തുന്നത്.

റെ­യ്­ഡു സം­ബ­ന്ധി­ച്ചുള്ള പ്രഥമ വിവര റിപോ ര്‍ട്ട് സി.ബി.ഐ കോടതിയില്‍ സ­മര്‍­പിച്ചു. സോഫ്റ്റ്‌­വേര്‍ വാങ്ങിയതില്‍ 30 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നി­ട്ടു­ള്ള­തായി സി.ബി.ഐ. ക­ണ്ടെത്തി.

Keywords: Attribution, Sri Chithra  Medical Centre, Computer , Software, Parches  Manager, Corruption,  CBI Raid, Thiruvananthapuram, Report, Court, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia