കാസര്‍കോട് വെടിവെപ്പ്: റിട്ട. എസ്.പി. രാംദാസ് പോത്തന്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ
Jul 23, 2013, 15:41 IST
കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൈതക്കാട്ടെ ഷെഫീഖ് (21) വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെടിവെപ്പ് നടത്തിയ റിട്ട. എസ്.പി. രാംദാസ് പോത്തന്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ.
എറണാകുളം സി.ജെ.എം. കോടതിയിലാണ് സി.ബി.ഐ. റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സി.ബി.ഐ. അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഡി.ഐ.ജി. സൈനുഗതറും എസ്.പി. ജോസ് മോഹനുമാണ് കേസില്‍ അന്വേഷണം നടത്തിയത്.
സ്വയരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്ന രാംദാസ് പോത്തന്റെ വാദം ശരിവെക്കുന്ന രീതിയിലാണ് സി.ബി.ഐ. റിപോര്‍ട്ട് സമര്‍പിച്ചിരിക്കുന്നത്. അക്രമത്തില്‍ ഏര്‍പെട്ടവരെ പിരിച്ചുവിടാന്‍ വെടിവെയ്പല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് സി.ബി.ഐയും റിപോര്‍ട്ടില്‍ വിലയിരുത്തിയിട്ടുള്ളത്. വെടിവെക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്ന രാംദാസ് പോത്തന്റെയും പോലീസിന്റെയും വാദം സി.ബി.ഐ. അംഗീകരിച്ചു.
ജില്ലയിലെ ലീഗ് നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, എം.സി. ഖമറുദ്ദീന്‍, എ. ഹമീദ് ഹാജി എന്നിവറുള്‍പെടെയുള്ളവരില്‍ നിന്നും എതിര്‍ കക്ഷിയായ രാംദാസ് പോത്തനില്‍ നിന്നും ഷഫീഖിന്റെ ബന്ധുക്കളില്‍ നിന്നും സംഭവം നടക്കുമ്പോള്‍ ദൃക്‌സാക്ഷികളായവരില്‍ നിന്നും സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിരുന്നു. സി.ബി.ഐ. കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ വിശദമായ വിവരം ലഭ്യമായിട്ടില്ല.
Related News:
കാസര്‍കോട് വെടിവെപ്പ്: സി.ബി.ഐ. അഡീഷണല്‍ സൂപ്രണ്ടും ഡി.ഐ.ജി.യും എത്തി

പോലീസ് വെടിവെപ്പില്‍ മരിച്ച ഷെഫീക്കിന്റെ വീട്ടില്‍ സിബിഐ തെളിവെടുപ്പ് നടത്തി
Keywords: Kochi, CBI, Court, SP, Report, Kerala, Kasaragod, Muslim-League, CJM Court, Shafeeq, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.