തിരുവനന്തപുരം: (www.kvartha.com 11.06.2016) കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഡിജിപി: ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറിയത്. ഇതു സംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കി.
മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സഹോദരന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ആവശ്യമായ നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് മണിയെ ചാലക്കുടി പാഡിയിലെ ഔട്ട് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മണി മരണത്തിന് കീഴടങ്ങിയത്. സുഹൃത്തുക്കള്‍ക്ക് മദ്യ സത്ക്കാരം നല്‍കുന്നതിനിടെയാണ് മണി അബോധാവസ്ഥയിലായത്.
മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളിയിരുന്നു. മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.

Also Read:
കാസര്‍കോട് ട്രാഫിക് സര്‍ക്കിളില്‍ അപകടം; ബസ് ബൈക്കിലിടിച്ചു കയറി ഗള്‍ഫുകാരന്റെ കാല്‍ അറ്റു
Keywords: CBI to probe actor Kalabhavan Mani's death, Thiruvananthapuram, Chief Minister, Pinarayi vijayan, Allegation, hospital, Kochi, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.