കേര­ള­ത്തിന് മൂന്ന് എന്‍ജി­നീ­യ­റിംഗ് പ്രവേ­ശന കേന്ദ്ര­ങ്ങള്‍ കൂടി

 


തിരു­വ­ന­ന്ത­പുരം: ഏപ്രി­ലില്‍ നട­ക്കുന്ന എന്‍ജി­നീ­യ­റിംഗ് പ്ര­വേ­ശന പരീ­ക്ഷയ്ക്ക് (ജെ.­ഇ.ഇ മെയിന്‍) തിരു­വ­ന­ന്ത­പു­രത്തും കോട്ട­യ­ത്തും തൃശൂരും മൂന്ന് ഓഫ് ലൈന്‍ സെന്റ­റു­കള്‍ കൂടി അനു­വ­ദി­ച്ച­തായി കേന്ദ്ര മാന­വ­ശേ­ഷിവിഭവ വിക­സന വകുപ്പു സഹ­മന്ത്രി ഡോ.ശ­ശി­ത­രൂര്‍ അറി­യി­ച്ചു. നേരത്തെ തിരു­വ­ന­ന്ത­പു­രത്തും എറ­ണാ­കു­ളത്തും ഓണ്‍ലൈന്‍ സെന്റ­റു­കളും കോഴി­ക്കോട് ഓഫ് ലൈന്‍ സെന്റ­റു­മാണ് പ്രഖ്യാ­പി­ച്ചി­രു­ന്ന­ത്. ഇതു­വഴി കേര­ള­ത്തില്‍ നിന്ന് ധാരാളം വിദ്യാര്‍ത്ഥി­കള്‍ക്ക് പ്രവേ­ശനം നേടാന്‍ കഴി­യും.

ഏതാനും ദിവസം മുമ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂ­ക്കേ­ഷന്റെ ചെയര്‍പേ­ഴ്‌സണ്‍ വിനീത് ജോഷി­യോട് കേര­ള­ത്തിലെ പരീക്ഷാ കേന്ദ്ര­ങ്ങള്‍ വര്‍ദ്ധി­പ്പി­ക്കു­ന്ന­തിന് ഡോ.­ശശി തരൂര്‍ ആവ­ശ്യ­പ്പെ­ട്ട­ത­നു­സ­രി­ച്ചാണ് ഈ നട­പടി.

ഈ പ്രധാ­ന­പ്പെട്ട പ്രവേ­ശന പരീ­ക്ഷയ്ക്ക് ഇതോടെ കേര­ള­ത്തില്‍ തിരു­വ­ന­ന്ത­പു­രം, എറ­ണാ­കുളം , കോഴി­ക്കോട്, തൃശൂര്‍, കോട്ടയം എന്നി­വി­ട­ങ്ങ­ളി­ലായി അഞ്ചു­കേ­ന്ദ്ര­ങ്ങ­ളു­ണ്ടാ­വും. സി.­ബി.­എ­സ്.ഇ നേരത്തെ പ്രഖ്യാ­പി­ച്ച­ത­നു­സ­രിച്ച് തിരു­വ­ന­ന്ത­പു­രത്തും എറ­ണാ­കു­ളത്തും ഓണ്‍ലൈന്‍ സെന്ററും കോഴി­ക്കോട്ട് ഓഫ്‌ലൈന്‍ സെന്റ­റു­മാ­ണ് അനു­വ­ദി­ച്ചി­രു­ന്ന­ത്. ഡോ.­ത­രൂര്‍ ആവ­ശ്യ­പ്പെ­ട്ട­ത­നു­സ­രിച്ച് തൃശൂരും കോട്ട­യത്തും അനു­വ­ദി­ച്ചി­രി­ക്കു­ന്നത് ഓഫ് ലൈന്‍ സെന്റ­റു­ക­ളാ­ണ്. തിരു­വ­ന­ന്ത­പു­രത്ത് നേരത്തെ അനു­വ­ദിച്ച ഓണ്‍ലൈന്‍ സെന്റര്‍ കൂടാതെയാ­ണ് ഓഫ്‌ലൈന്‍ സെന്റര്‍ കൂടി അനു­വ­ദി­ച്ചി­രി­ക്കു­ന്ന­തെന്ന പ്രത്യേ­ക­ത­യു­മു­ണ്ട്.

ഇത്ത­വ­ണത്തെ ജോയിന്റ് എന്‍ജി­നീ­യ­റിംഗ് എന്‍ട്രന്‍സ് പരീ­ക്ഷയ്ക്ക് (ജെ.­ഇ.­ഇ. മെയിന്‍) പതി­നാലു ലക്ഷം വിദ്യാര്‍ത്ഥി­ക­ളാണ് രജി­സ്റ്റര്‍ ചെയ്തി­രി­ക്ക­ുന്ന­ത്. ഇത് നേരത്തെ അറി­യ­പ്പെ­ട്ടി­രു­ന്നത് ആള്‍ ഇന്ത്യാ എന്‍ജി­നീ­യ­റിംഗ് എന്‍ട്രന്‍സ് എക്‌സാ­മി­നേ­ഷന്‍ എന്നാ­യി­രുന്നു. (എ.­ഐ.­ഇ.­ഇ.­ഇ), സി.­ബി.­എ­സ്.ഇ. യാണ് പരീക്ഷ നട­ത്തു­ന്ന­ത്.

കേര­ള­ത്തിന് മൂന്ന് എന്‍ജി­നീ­യ­റിംഗ് പ്രവേ­ശന കേന്ദ്ര­ങ്ങള്‍ കൂടിബി.­ഇ, ബി.­ടെ­ക്, ആര്‍കി­ടെ­ക്ചര്‍ കോഴ്‌സു­കള്‍ക്ക് നാഷ­ണല്‍ ഇന്‍സ്റ്റി­റ്റിയുട്ട്‌സ് ഓഫ് ടെക്‌നോ­ളജി(എന്‍.­ഐ.ടി കള്‍) ഇന്‍ഡ്യന്‍ ഇന്‍സ്റ്റി­റ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേ­ഷന്‍ ടെക്‌നോ­ള­ജി,ഡല്‍ഹി ടെക്‌നോ­ള­ജി­ക്കല്‍ യൂണി­വേ­ഴ്‌സിറ്റി അടുത്ത കാലത്ത് കേന്ദ്ര സഹാ­യ­ത്തോടെ ആരം­ഭി­ച്ചി­ട്ടുള്ള ടെക്‌നി­ക്കല്‍ ഇന്‍സ്റ്റി­റ്റിയൂട്ടുകള്‍ എന്നി­വ­യി­ലേയ്ക്ക് പ്രവേ­ശനം നേടു­ന്ന­തി­നുള്ള വിദ്യാര്‍ത്ഥി­കള്‍ക്കു വേണ്ടി­യാണ് ജെ.­ഇ.­ഇ.­മെ­യിന്‍ പരീക്ഷ നട­ത്തു­ന്ന­ത്.

മറ്റു പ്രവേ­ശന പരീ­ക്ഷ­കളും ഇതേ­സ­മ­യ­ത്തു­തന്നെ നട­ക്കു­ന്ന­തു­കൊണ്ട് ജെ.­ഇ.­ഇ. പരീ­ക്ഷയ്ക്ക് പങ്കെ­ടു­ക്കാ­നുണ്ടാ­യി­രുന്ന ബുദ്ധി­മു­ട്ടു­കള്‍ ഒഴി­വായി. പുതിയ സെന്റ­റു­കള്‍ ആരം­ഭി­ച്ച­­തോടെ ധാരാളം വിദ്യാര്‍ത്ഥി­കള്‍­ക്ക് പ്രവേ­ശനം കിട്ടു­മെന്ന് ഡോ.­ശശി തരൂര്‍ പ്രത്യാശ പ്രക­ടി­പ്പി­ച്ചു.

Keywords: Kerala, Thiruvananthapuram, Minister, Shashi Taroor, Engineering, college, B.E, BTec, Students, Education, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia